മധ്യപ്രദേശിൽ ഓട്ടോറിക്ഷ ട്രക്കിൽ ഇടിച്ച് ഏഴു പേർ മരിച്ചു; ആറു പേർക്ക് പരിക്കേറ്റു

ഛത്തർപൂർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഭക്തർ സഞ്ചരിച്ച ഓട്ടോറിക്ഷ നിർത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഓട്ടോറിക്ഷയിൽ 13 യാത്രക്കാരുണ്ടായിരുന്നുവെന്നും അവർ മഹോബ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗേശ്വർ ധാമിലേക്ക് പോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഛത്തർപൂർ സിവിൽ ലൈൻ പോലീസ് സ്റ്റേഷൻ പരിധിയിൽ ഝാൻസി-ഖജുരാഹോ ഹൈവേയിലാണ് സംഭവമെന്ന് പോലീസ് സൂപ്രണ്ട് അഗാം ജെയിൻ എ.എൻ.ഐയോട് പറഞ്ഞു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

Tags:    
News Summary - Autorickshaw hits truck in Madhya Pradesh, seven dead; Six people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.