ന്യൂഡൽഹി: മധ്യസ്ഥസമിതിയുടെ ഇടക്കാല റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബാബരി ഭൂ മി കേസ് അന്തിമ വാദത്തിലേക്ക്. ആഗസ്റ്റ് രണ്ടു മുതൽ വാദം കേൾക്കൽ തുടങ്ങാൻ ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംേകാടതി ബെഞ്ച് ഉത്തരവിട്ടു. സമിതി അധ്യക ്ഷൻ ജസ്റ്റിസ് ഇബ്രാഹീം ഖലീഫുല്ല ജുലൈ 13 ന് സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് രഹസ്യസ്വഭാവമുള്ളതായതിനാൽ അതിെൻറ ഉള്ളടക്കം രേഖപ്പെടുത്തുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
ജൂലൈ 31 വരെയുള്ള മധ്യസ്ഥ ചർച്ചയുടെ ഫലം എന്താണെന്ന് ആഗസ്റ്റ് ഒന്നിന് മധ്യസ്ഥ സമിതി സുപ്രീംകോടതിയെ അറിയിക്കണം. ആഗസ്റ്റ് രണ്ടിന് രണ്ടുമണിക്കാണ് കേസിെൻറ അടുത്ത വാദം കേൾക്കൽ. നിലവിലുള്ള ഉത്തരവിെൻറ അടിസ്ഥാനത്തിൽ അടുത്ത നടപടിക്രമത്തിലേക്ക് കടക്കുന്നതിനാണ് ഇൗ നിർദേശം നൽകുന്നതെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.
അതേസമയം, ഉത്തർപ്രദേശ് സർക്കാർ പരിഭാഷപ്പെടുത്തിയ കോടതി രേഖകൾ പരിേശാധിച്ചപ്പോൾ നിരവധി തെറ്റുകളുണ്ടെന്നും അന്തിമ വാദത്തിന് മുമ്പ് അവ തിരുത്തുന്നതിനുള്ള ആവശ്യമായ സമയം അനുവദിക്കണമെന്നും അഡ്വ. െഎജാസ് മഖ്ബൂൽ ആവശ്യപ്പെട്ട കാര്യം സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇൗ അപേക്ഷ അനുവദിച്ചുവെന്ന് കോടതി കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 15 വരെ മധ്യസ്ഥതക്ക് കാലാവധി അനുവദിച്ചിരുന്ന സുപ്രീംകോടതി ഇൗ മാസം 11ന് അടിയന്തരമായി കേസ് പരിഗണിച്ച് തൽസ്ഥിതി റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കാൻ മധ്യസ്ഥ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ നീക്കം ഫലപ്രദമാകുന്നില്ലെന്ന് സമിതി വ്യക്തമാക്കിയാൽ ജൂലൈ 25ന് ബാബരി ഭൂമി കേസിെൻറ വിചാരണ പുനരാരംഭിക്കുമെന്നും തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അന്ന് പറഞ്ഞിരുന്നു.
ജസ്റ്റിസ് ഖലീഫുല്ല സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് പരിേശാധിച്ചതിനെ തുടർന്നാണ് ആഗസ്റ്റ് രണ്ടു മുതൽ വാദം കേൾക്കൽ തുടങ്ങാനുള്ള തീരുമാനമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.