ന്യൂഡൽഹി: ബാബരി മസ്ജിദ് സ്ഥിതിചെയ്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാമെന്ന് കാണിച്ച് ഉത്തർപ്രദേശിലെ ശിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്ന് സുന്നി വഖഫ് ബോർഡ്. ശിയ ബോർഡിെൻറ സത്യവാങ്മൂലം രാഷ്ട്രീയ നേട്ടത്തിനുള്ളതാണ്. ശിയ ബോർഡിന് അത്തരത്തിലൊരു നിർദേശം ഉന്നയിക്കാനുള്ള അവകാശമില്ലെന്നും കോടതിയിൽ അത് വിലപ്പോകില്ലെന്നും സുന്നി വഖഫ് ബോർഡ് കൗൺസിൽ അംഗം സഫർയാബ് ജിലാനി അറിയിച്ചു.
അയോധ്യക്കേസിൽ മധ്യസ്ഥം വഹിക്കാൻ അവകാശമുണ്ടെന്ന ശിയാ വഖഫ് ബോർഡിെൻറ വാദം അടിസ്ഥാനരഹിതമാണ്. 1989 ൽ വിശ്വഹിന്ദു പരിഷത്ത് അലഹബാദ് ഹൈകോടതിയിൽ നൽകിയ കേസിൽ ശിയ വധഫ് ബോർഡിനെ കക്ഷിയായി ചേർത്തിരുന്നു. എന്നാൽ അന്ന് ഇത്തരമൊരു നിലപാടല്ല ബോർഡ് ഹൈകോടതിയിൽ അറിയിച്ചത്. അതിനാൽ പരോമന്നത കോടതിയിൽ നൽകിയ സത്യാവാങ്മൂലം നിയമസാധുതയില്ലാത്തതാണെന്നും ജിലാനി പറഞ്ഞു. അയോധ്യയിലെ ഭൂമി ശിയാ വിഭാഗത്തിെൻറയോ സുന്നിയുടേതോ എന്നല്ല, അത് അല്ലാഹുവിനെ ആരാധിക്കാനുള്ള ഇടമാണെന്ന വാദമാണ് നേതാക്കൾ ഉന്നയിച്ചത്.
തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാെമന്നും കർസേവകർ പൊളിച്ച പള്ളി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് നിർമിക്കാമെന്നുമുള്ള നിർദേശം അംഗീകരിക്കാനാവില്ല. ബാബരി പള്ളി നിർമിച്ച മിർ ബാഖ്വി പള്ളി താൽക്കാലികമായി നോക്കിനടത്താനുളള അധികാരം ശിയ വഖഫ് ബോർഡിനാണ് നൽകിയിരിക്കുന്നതെന്നും അതിനാൽ ഭൂമി തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ തങ്ങൾക്കു മാത്രമേ അധികാരമുള്ളൂയെന്നുമാണ് ശിയ ബോർഡിെൻറ വാദം.
കഴിഞ്ഞ ദിവസം ശിയ ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേന്ദ്ര ശിയ വഖഫ് ബോർഡിൽ നിന്നും നാലുപേരെ പുറത്താക്കുകയും ബോർഡിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തതോടെ ചെയർമാൻ വസീം റിസ്വി ആർ.എസ്.എസ് നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിെൻറ പ്രതിഫലനമാണ് സത്യവാങ് മൂലമെന്നും ജിലാനി ആരോപിച്ചു.
പള്ളി സ്ഥിതിചെയ്ത ഭൂമിയില്‍ നിന്ന് ഉചിതമായ സ്ഥലത്ത്, മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ പള്ളി നിർമിക്കാമെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയാമെന്നുമാണ് 30 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചത്. കേസ് വെള്ളിയാഴ്ച മൂന്നംഗ ബെഞ്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.