അയോധ്യയിലെ അനധികൃത ഭൂമി കൈമാറ്റം; പട്ടികയിൽ ബി.ജെ.പി മേയറും എം.എൽ.എയും

അയോധ്യ(യു.പി): അയോധ്യയിൽ നിയമ വിരുദ്ധമായി ഭൂമി വാങ്ങി കൈമാറുകയും നിർമാണ പ്രവർത്തനം നടത്തുകയും ചെയ്ത 40 പേരുടെ പട്ടിക അയോധ്യ വികസന അതോറിറ്റി പുറത്തുവിട്ടു.

ബി.ജെ.പിക്കാരനായ അയോധ്യ മേയർ ഋഷികേശ് ഉപാധ്യായ, ബി.ജെ.പി എം.എൽ.എ വേദ്പ്രകാശ് ഗുപ്ത, മുൻ എം.എൽ.എ തുടങ്ങിയവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിങ് വ്യക്തമാക്കി.

എന്നാൽ, തങ്ങൾ നിരപരാധികളാണെന്നും അതോറിറ്റി പുറത്തുവിട്ട പട്ടികയിൽ കള്ളക്കളി നടന്നിട്ടുണ്ടെന്നും ഋഷികേശ് ഉപാധ്യായയും വേദ് പ്രകാശ് ഗുപ്തയും പറഞ്ഞു.

ബി.ജെ.പി മുൻ എം.എൽ.എ ഗോരഖ്നാഥ് ബാബയാണ് പട്ടികയിലുള്ള മറ്റൊരു പ്രമുഖൻ. ബി.ജെ.പി നേതാക്കൾ നിയമ വിരുദ്ധമായി ഭൂമി വാങ്ങുകയും കൈമാറുകയും ചെയ്ത സംഭവം കഴിഞ്ഞ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സമാജ്‍വാദി പാർട്ടി ആവശ്യപ്പെട്ടു.

Tags:    
News Summary - Ayodhya Illegal land transaction: BJP mayor and BJP MLA in the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.