അയോധ്യ ബലാത്സംഗ കേസ്: പ്രതിയുടെ വാണിജ്യ സമുച്ചയം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

ലഖ്നോ: അയോധ്യയിൽ 12കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയുടെ വാണിജ്യ സമുച്ചയം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി ജില്ല ഭരണകൂടം. സമാജ് വാദി പാർട്ടി പ്രാദേശിക നേതാവുകൂടിയായ പ്രതി മോയിദ് ഖാന്റെ വാണിജ്യ സമുച്ചയമാണ് പൊളിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന ബാങ്ക് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.

സർക്കാർ ഭൂമിയിൽ അനധികൃതമായാണ് കെട്ടിടം നിർമിച്ചതെന്ന് സൊഹാവൽ തെഹ്സിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് എ.കെ. സെയ്നി പറഞ്ഞു. വൻ സുരക്ഷ സന്നാഹവുമായാണ് അധികൃതർ വ്യാഴാഴ്ച ഉച്ചയോടെ ഭാദർസ നഗരത്തിലെ കെട്ടിടം പൊളിക്കാനെത്തിയത്. മോയിദ് ഖാന്റെ ബേക്കറി അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് ആഗസ്റ്റ് മൂന്നിന് ജില്ല ഭരണകൂടം പൊളിച്ചിരുന്നു.

Tags:    
News Summary - Ayodhya rape case: Accused's commercial complex bulldozed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.