അയോധ്യ: രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം സുപ്രീംകോടതിയുടെ പരിഗണനക്ക് വരാനിരിക്കെ വീണ്ടും രഥയാത്രയുമായി വിശ്വഹിന്ദു പരിഷത്ത്. രാമരാജ്യ യാത്ര എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്കാണ് ഇന്ന് തുടക്കുമാവുക. ആറ് സംസ്ഥാനങ്ങളിലുടെ രണ്ട് മാസം സഞ്ചരിച്ച് രാമേശ്വരത്ത് യാത്രക്ക് സമാപനമാവും.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്രക്ക് തുടക്കം കുറിക്കുന്നത്. രാമക്ഷേത്രം യാഥാർഥ്യമാക്കുമെന്നതായിരുന്നു യോഗിയുടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനം. യു.പിയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളുമായാണ് യോഗി ആദിത്യനാഥ് മുന്നോട്ട് പോവുന്നത്.
1990കളിലാണ് എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രചാരണം ആരംഭിക്കുന്നത്. ഇന്ത്യയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ വർഗീയതക്ക് അടിത്തറപാകുന്നതിൽ അദ്വാനിയുടെ പ്രചാര കാര്യമായ പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.