ന്യൂഡൽഹി: രാമേക്ഷത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് അധ്യക്ഷൻ രാമജന്മഭൂമി ന്യാസ് മേധാവിയുമായി ചർച്ച നടത്തി. തർക്കപരിഹാരത്തിനെന്ന പേരിൽ അയോധ്യയിലെ മറ്റു പലരുമായും ശിയ വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് വസീം റിസ്വി കൂടിക്കാഴ്ച നടത്തി.
ബാബരി മസ്ജിദ് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്ന് സുപ്രീംകോടതിയിൽ ശിയ വഖഫ് ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചതിന് പിറകെയാണ് ബി.ജെ.പി സർക്കാറുമായി ചേർന്ന് നിൽക്കുന്ന റിസ്വി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽദാസുമായി ചർച്ച നടത്തിയത്.
രാമക്ഷേത്രം നിർമിക്കാൻ ഹിന്ദുസംഘടനകൾ രൂപവത്കരിച്ചതാണ് രാമജന്മ ഭൂമി ന്യാസ്. രാമക്ഷേത്ര നിർമാണത്തിനായി പള്ളി തർക്കസ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് പണിയാനുള്ള തങ്ങളുടെ നിർദേശത്തിന് മഹന്തിൽനിന്ന് സ്വീകാര്യത ലഭിച്ചുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം റിസ്വി പറഞ്ഞു. മഹന്തിെൻറ കൂടെയുണ്ടായിരുന്നവർ പള്ളി നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്തുവെന്ന് റിസ്വി അവകാശപ്പെട്ടുവെങ്കിലും അത്തരമൊരു വാഗ്ദാനം നടത്തിയിട്ടില്ലെന്ന് പിന്നീട് മഹന്ത് വ്യക്തമാക്കി. നിയമപരമായി ശിയ വഖഫ് ബോർഡിനല്ല, സുന്നീ വഖഫ് ബോർഡിനാണ് ബാബരി മസ്ജിദിെൻറ ഉടമസ്ഥാവകാശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.