ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികളിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ആയുർവേദ കിറ്റ് വികസിപ്പിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം.
'ബാൽ രക്ഷ കിറ്റ്' എന്ന് പേരിട്ടിരിക്കുന്ന പ്രതിരോധ മരുന്നിൽ തുളസി, ചിറ്റാമൃതം, ഏലം, ഇരട്ടിമധുരം, ഉണക്ക മുന്തിരി എന്നിവക്കൊപ്പം ചവനപ്രാശ്യം ഉൾപ്പെടെയുള്ള ചേരുവകളാണ് അടങ്ങിയിരിക്കുന്നത്. സിറപ്പ് രൂപത്തിലുള്ള പ്രതിരോധ മരുന്ന് കുട്ടികളിൽ കോവിഡ് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് ആയുഷ് മന്ത്രാലയ ഡയറക്ടർ ഡോ. തനുജ നെസറി പറഞ്ഞു.
16 വയസ്സുവരെയുള്ള കുട്ടികൾക്ക് 'ബാൽ രക്ഷ കിറ്റുകൾ' വിതരണം ചെയ്യാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ആയുഷ് മന്ത്രാലയത്തിന് കീഴിൽ ഉത്തരാഖണ്ഡിലെ ആയുർവേദ മരുന്ന് നിർമാണ പ്ലാൻറിൽ ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ ലിമിറ്റഡ് (ഐ.എം.പി.സി.എൽ) ആയിരിക്കും കിറ്റുകൾ നിർമിക്കുക. ദേശീയ ആയുർവേ ദിനമായ നവംബർ രണ്ടിന് 10,000 ബാൽ രക്ഷ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും ഡോ. തനുജ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.