യോഗിക്കെതിരായ പ്രസംഗം; അഅ്സംഖാനെ അയോഗ്യനാക്കി

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദ പ്രസംഗം നടത്തിയ കേസിൽ അഅ്സം ഖാനെ റാംപൂർ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി സ്പീക്കർ. ഇതേ കേസിൽ ഇന്നലെ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി. മൂന്ന് വർഷം തടവും 25000 രൂപയുമായിരുന്നു ശിക്ഷ.

2019ലാണ് അഅ്സംഖാൻ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അഞ്ജനേയ കുമാർ സിംഗ് ഐ.എ.എസിനെയും അഅ്സംഖാൻ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. തുടർന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റർ ചെയ്തു. ഇന്നലെ റായ്പൂർ കോടതിയാണ് കേസിൽ അഅ്സം ഖാൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.

തട്ടിപ്പ് കേസിൽ രണ്ട് വർഷത്തോളം ജയിലിലായിരുന്ന അഅ്സം ഖാന് അടുത്തിടെയാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകൾ അഅ്സംഖാനെതിരെ നിലവിൽ ചുമത്തിയിട്ടുണ്ട്. 

Tags:    
News Summary - Azam Khan Disqualified As UP MLA After Conviction For Hate Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.