2019ൽ യോഗിക്കെതിരെ പ്രസംഗിച്ച അസം ഖാൻ കുറ്റക്കാരനെന്ന് കോടതി

ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച സംഭവത്തിൽ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി. യു.പി റാംപൂര്‍ കോടതിയാണ് അസം ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി ഉടൻ പ്രഖ്യാപിക്കും. 2019ലാണ് അസം ഖാന്‍ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിങ് ഐ.എ.എസിനെയുമാണ് അസം ഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. പ്രസംഗം പ്രകോപനപരമാണെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതെ സമയം കേസില്‍ രണ്ടില്‍ കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിക്കുന്നതെങ്കില്‍ അസം ഖാന്‍റെ എം.എല്‍.എ സ്ഥാനം തെറിച്ചേക്കും.

അടുത്തിടെയാണ് തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തോളം ജയിലിലായ അസം ഖാന് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകളാണ് അസം ഖാനെതിരെ നിലവിലുള്ളത്.

Tags:    
News Summary - Azam Khan found guilty of hate speech on yogi adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.