ബാബരി ഭൂമി കേസ്: വിധി വരാനിരിക്കെ അയോധ്യ അതീവ സുരക്ഷയിൽ

ലക്നോ: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. തർക്കഭൂമി സ്ഥിതി ചെയ്യുന് ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമാണ് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുള്ളത്. പൊലീസ് സേനക്ക് പുറമെ ദ്രുതകർമ് മസേനയുടെ യൂനിറ്റിനെയും വിന്യസിച്ചിട്ടുണ്ട്.

സുപ്രീംകോടതി അനുകൂലമായാലും പ്രതികൂലമാ‍യാലും ആഘോഷങ്ങൾ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. തർക്ക ഭൂമിയിലേക്കുള്ള റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കൂടാതെ പ്രദേശങ്ങൾ സി.സിടിവി നിരീക്ഷണത്തിലുമാണ്.

സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് എ.ഡി.ജി.പി അശുതോഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Babari Case Cerdict: Ayodhya Police Security Tightened -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.