ലഖ്നോ: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധിക്കെതിരെ ഡിസംബർ ഒമ്പതിനുമുമ്പ് പുനഃ പരിശോധന ഹരജി നൽകുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. തങ്ങളുട െ നേരേത്തയുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായും പുനഃപരിശോധന ഹരജി നൽ കാൻ ഒമ്പതാം തീയതി വരെ സമയമുണ്ടെന്നും ബോർഡ് സെക്രട്ടറി സഫരിയാബ് ജീലാനി പറഞ്ഞു.
കേസിൽ പുനഃപരിശോധന ഹരജി നൽകേണ്ടെന്ന് യു.പി സർക്കാറിനു കീഴിലെ സുന്നി സെൻട്രൽ വഖഫ് ബോർഡ് ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ബാബരി ഭൂമിക്കു പകരമായി സുപ്രീംകോടതി നിർദേശിച്ച അഞ്ചേക്കർ സ്വീകരിക്കണമോ എന്ന കാര്യത്തിൽ സുന്നി വഖഫ് ബോർഡ് തീരുമാനത്തിലെത്തിയിട്ടില്ല.
ബാബരി ഭൂമി കേസിൽ പ്രധാന ഹരജിക്കാരായിരുന്ന സുന്നി സെൻട്രൽ വഖഫ് ബോർഡിെൻറ തീരുമാനം തങ്ങളുടെ നിലപാടിനെ ബാധിക്കില്ലെന്നും ഇത് അന്തിമ തീരുമാനമാണെന്നും ജീലാനി കൂട്ടിച്ചേർത്തു. നവംബർ 17ന് ചേർന്ന വ്യക്തിനിയമ ബോർഡ് യോഗമാണ് പുനഃപരിശോധന ഹരജി നൽകാൻ തീരുമാനിച്ചത്. ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിക്കുന്നത്.
പുനഃപരിശോധന ഹരജി നൽകിയാൽ ജയിലിലടക്കുമെന്ന് കേസിലെ ഹരജിക്കാരെ അയോധ്യ പൊലീസ് ഭീഷണിെപ്പടുത്തുകയാണ്. പൊലീസിെൻറ ഇത്തരം നടപടികൾ സുപ്രീംകോടതിയെ അറിയിക്കുമെന്നും ജീലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.