താജ്മഹൽ പരിസരത്ത് നമസ്കരിച്ചു; ഇറാനിയൻ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്

ന്യൂഡൽഹി: താജ്മഹൽ പരിസരത്ത് നമസ്കരിച്ച സംഭവത്തിൽ ഇറാനിയൻ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്. താജ്മഹലിന് സമീപത്തെ ക്ഷേത്രത്തിൽ ഇവർ നമസ്കരിച്ചുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. വൃത്തിയുള്ള ഒരു സ്ഥലം കണ്ടതിനെ തുടർന്ന് നമസ്കരിക്കുകയായിരുന്നു. അത് ക്ഷേത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇറാനിയൻ ദമ്പതികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

താജ്മഹലിലെ കിഴക്കൻ ഗേറ്റിന് സമീപമാണ് സംഭവമുണ്ടായത്. ഇറാനിയൻ ദമ്പതികളുടെ നമസ്കാരം വിവാദമായതോടെ അവർ സമൂഹമാധ്യമങ്ങളിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു.ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ല ക്ഷേത്രത്തിൽ നമസ്കരിച്ചതെന്ന് ദമ്പതികൾ പറയുന്നു. നമസ്കരിച്ച സ്ഥലം ഹിന്ദുക്ഷേത്രമാണെന്നും അവി​ടത്തെ നിയമങ്ങളും തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ഇറാനിയൻ ദമ്പതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു. വസ്തുതകളെ മുൻനിർത്തി അന്വേഷണം നടത്തും. ദമ്പതികളുടെ മാപ്പപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മതവിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു.

സംഭവത്തിന് പിന്നാലെ ആഗ്രയി​ലെ ക്ഷേത്രങ്ങൾ വിനോദ സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും ഈ നിയമങ്ങൾ ബാധകമാക്കണമെന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Iranian Couple Offers Namaz Inside Temple Near Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.