ന്യൂഡൽഹി: ബാബരി ഭൂമി കേസ് തർക്കം ഒത്തുതീർക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകളിൽ പുര ോഗതിയുണ്ടെന്ന് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതി സുപ്രീംകേ ാടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. മധ്യസ്ഥ സമിതി ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സമിതിയുടെ കാലാവധി ആഗസ്റ്റ് 15വരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ ്ചംഗ ബെഞ്ച് നീട്ടി.
ശ്രീ ശ്രീ രവിശങ്കർ, അന്താരാഷ്ട്ര മധ്യസ്ഥനും മുതിർന്ന അഭിഭാഷകനുമായ ശ്രീരാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ഇതിനകം നിരവധി തവണ മധ്യസ്ഥ സമിതി ഫൈസാബാദിൽ വിവിധ കക്ഷികളുമായി ചർച്ച നടത്തി. മധ്യസ്ഥ പ്രക്രിയ മുന്നോട്ടുപോകുകയാണെന്ന് സമിതി പറയുേമ്പാൾ കാലാവധി നീട്ടിക്കൊടുക്കാൻ സുപ്രീംകോടതി ബാധ്യസ്ഥമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. മധ്യസ്ഥ പ്രക്രിയ വെട്ടിച്ചുരുക്കാൻ കോടതി ഉദ്ദേശിക്കുന്നില്ല.
സമിതിയെ ചുമതലപ്പെടുത്തിയ ദൗത്യം പൂർത്തിയാക്കാൻ പ്രാപ്തമാക്കും വിധം സമയം നീട്ടിക്കൊടുക്കും. മധ്യസ്ഥ സമിതിയുടെ പ്രവർത്തനങ്ങൾ ഡൽഹി കേന്ദ്രീകരിച്ചാക്കണമെന്ന ഹിന്ദു മഹാസഭയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഫൈസാബാദ് കേന്ദ്രീകരിച്ച് സമിതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഒരു പ്രയാസവുമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മധ്യസ്ഥ നീക്കം എത്ര നീണ്ടാലും അതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ അഡ്വ. രാജീവ് ധവാൻ പറഞ്ഞു. അതേസമയം, മധ്യസ്ഥ നീക്കത്തോടുള്ള എതിർപ്പ് ഹിന്ദു മഹാസഭ അഭിഭാഷകൻ ആവർത്തിച്ചു.
കേസിലെ രേഖകൾ ഉത്തർപ്രദേശ് സർക്കാർ പരിഭാഷപ്പെടുത്തിയതിൽ പല തെറ്റുകളുമുണ്ടെന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ അഡ്വ. ഇജാസ് മഖ്ബൂൽ ചൂണ്ടിക്കാട്ടി. തുടർന്ന് പരിഭാഷ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ ഇരു കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. യു.പി സർക്കാർ നടത്തിയ പരിഭാഷയിലെ തെറ്റുകൾ പരിശോധിക്കാൻ എട്ടാഴ്ച സമയമാണ് സുന്നി വഖഫ് ബോർഡിന് നേരത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നത്. തങ്ങൾക്ക് പരിഭാഷ പരിേശാധിക്കാൻ ഒന്നുമില്ലെന്ന് നിർമോഹി അഖാഡ അറിയിച്ചിരുന്നു.വെള്ളിയാഴ്ച ജുമുഅ നമസ്കാരവും മറ്റെല്ലാ നമസ്കാരങ്ങളും ബാബരി മസ്ജിദിൽ നടന്നിരുന്നുവെന്നത് പരിഭാഷപ്പെടുത്തിയപ്പോൾ ഭാഗികമായി നടന്നിരുന്നു എന്നാക്കി മാറ്റിയെന്ന് അഡ്വ. ഇജാസ് മഖ്ബൂൽ പരിഭാഷ പിഴവിെൻറ ഉദാഹരണമായി കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.
പൊതുതെരഞ്ഞെടുപ്പിൽ രാമക്ഷേത്രം അജണ്ടയാക്കുന്നതിനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് കാലാവധി നീട്ടിയ സുപ്രീംേകാടതി തീരുമാനം. തെരഞ്ഞെടുപ്പ് ഫലംവന്ന ശേഷം ജൂണിലാണ് സമിതി വീണ്ടും ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തുന്നത്.കഴിഞ്ഞ മാർച്ച് എട്ടിന് പുറപ്പെടുവിച്ച വിധിയിലാണ് മധ്യസ്ഥസമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. മധ്യസ്ഥനീക്കങ്ങൾ ഫലം കണ്ടില്ലെങ്കിൽ കേസിൽ കോടതി വാദം കേൾക്കലിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.