ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതിെൻറ 25ാം വാർഷികവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടത്താനിരുന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ പ്രഭാഷണം അധികൃതർ റദ്ദാക്കി. ബുധനാഴ്ചയാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പരിപാടികളും റദ്ദ് ചെയ്തു ജെ.എൻ.യു അധികൃതർ നോട്ടിസ് ഇറക്കിയത്.
സ്കൂൾ ഒാഫ് ലാഗേജ് സാൻസ്ക്രിറ്റ് സെൻററിെൻറ നേതൃതത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എന്ത്കൊണ്ട് അയോധ്യയിൽ രാം മന്ദിർ എന്ന വിഷയത്തിലായിരുന്നു സ്വാമിയുടെ പ്രഭാഷണം. സർവകാലശാലയിൽ സാമുദായിക സൗഹാർദവും സമാധാനവും നിലനിർത്താനാണ് പരിപാടികൾ റദ്ദ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, പരിപാടി റദ്ദ് ചെയ്തതിൽ അത്ഭുതമില്ല, രാം മന്ദിർ വിഷയത്തിൽ തെൻറ ശക്തമായ വാദങ്ങളെ ഭയന്ന് ഇടത് വിദ്യാർഥികളാണ് ഇതിന് പിന്നിലെന്നും സാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.