ഭോപ്പാൽ: ഇന്ദോറിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ നവജാത ശിശുവിെൻറ മൃതദേഹം സൂക്ഷിച്ചത് അഞ്ചുദിവസം. ഫ്രീസറിൽ കുഞ്ഞിെൻറ മൃതദേഹം സൂക്ഷിച്ചത് മോർച്ചറി ജീവനക്കാർ മറന്നുപോവുകയായിരുന്നു. ഇന്ദോറിെല ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ഹോസ്പിറ്റലിലാണ് സംഭവം.
ജൂലൈയിലാണ് അലിരാജ്പുർ ജില്ലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്തംബർ 11ന് കുഞ്ഞ് മരിക്കുകയും നടപടികൾ പൂർത്തിയാക്കിയ ശേഷം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ്മോർട്ടം നടപടി പൊലീസിെൻറ സാന്നിധ്യത്തിൽ നടക്കണമെന്നതിനാൽ മെഡിക്കൽ ഓഫീസർ പൊലീസ് കിയോസ്ക്കിൽ വിവരമറിയിച്ചു. എന്നാൽ പിറ്റേദിവസം പൊലീസ് എത്തുകയോ ആശുപത്രി അധികൃതർ വീണ്ടും പൊലീസ് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കുകയോ ഉണ്ടായില്ല. സെപ്തംബർ 16നാണ് പൊലീസ് പിന്നീട് ആശുപത്രിയിലെത്തിയത്.
മോർച്ചറിയിൽ സൂക്ഷിച്ച അഞ്ജാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതോടെയാണ് അഞ്ചുദിവസം മുമ്പുള്ള കുഞ്ഞിെൻറ മൃതദേഹവും ജീവനക്കാർ കണ്ടത്. ഇവർ പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതരോട് രേഖകളും മറ്റും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ അത് ചെയ്തില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അഡീഷണൽ കമീഷണർ രജനി സിങ് റിപ്പോർട്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.