റോഡിലെ കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം; സംഭവത്തിന് പിന്നാലെ കുഴിയടച്ചു

ബംഗളൂരു: റോഡിലെ കുഴിയിൽ വീണ് പിതാവിനൊപ്പം സഞ്ചരിച്ച 10 വയസുകാരന് ദാരുണാന്ത്യം. ബംഗളൂരുവിലെ കെ.ആർ പുരം മേഖലയിലാണ് സംഭവം. പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് കുഴിയിൽ വീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.

ബൈക്കിൽ നിന്നു വീണതിന് പിന്നാലെ കുട്ടിയുടെ ശരീരത്തിലൂടെ സൈനിക വാഹനം കയറുകയായിരുന്നു. സംഭവം നടന്നയുടൻ വാഹനത്തിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ അധികൃതരെത്തി റോഡിലെ കുഴിയടക്കുകയും ചെയ്തു.

Tags:    
News Summary - Bad road leads to 10-year-boy's death in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.