ന്യൂഡൽഹി: ജയ്ശെ മുഹമ്മദിെൻറ തീവ്രവാദ ക്യാമ്പിൽ വ്യോമാക്രമണം നടത്തിയ ഇന്ത്യ പാകിസ്താെൻറ കാപട്യം വെ ളിപ്പെടുത്തിെയന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി.
1965ലെയും 1971െലയും കാർഗിലിലെയും യുദ്ധങ്ങളിൽ ഇന്ത് യ പാകിസ്താനെ തോൽപ്പിച്ചു. അതോടെ, സാമ്പത്തികമായും സൈനികമായും വലിയ ശക്തിയായ ഇന്ത്യയെ പരമ്പരാഗത രീതിയിൽ തോൽപ്പിക്കാനാവില്ലെന്ന് പാകിസ്താൻ മനസിലാക്കി. പിന്നീട് അവരുെട മുന്നിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് തീവ്രവാദികെള ഉപയോഗിച്ച് നിഴൽ യുദ്ധം നടത്തുക. രണ്ടാമത്തേത്, ആണവായുദ്ധം പ്രയോഗിക്കുമെന്ന് വീമ്പിളക്കുക. ഇന്ത്യ ഭീകര കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തിയതോടെ ആണവായുധം പ്രയോഗിക്കുമെന്ന വീമ്പിളക്കൽ പുറത്തു വന്നു -ജെയ്റ്റ്ലി പറഞ്ഞു.
തീവ്രവാദികളെ ഇന്ത്യയിലേക്ക് അയച്ച് ഏറ്റുമുട്ടൽ നടത്തുകയാണ് പാകിസ്താെൻറ നയം. ഇന്ത്യ എന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മോദി അതിൽ ചെറിെയാരു മാറ്റം വരുത്തി. നാം പ്രതിരോധിക്കുകയും അതോടൊപ്പം ഭീകരവാദത്തിെൻറ പ്രധാന ഉറവിടത്തെ ആക്രമിക്കുകയും ചെയ്യും. 2016 ലെ സർജിക്കൽ സ്ട്രൈക്ക് അതിെൻറ ആദ്യ പടിയായിരുന്നു. ഒടുവിലത്തെ വ്യോമാക്രമണം രണ്ടാം ഘട്ടവും. പ്രതിപക്ഷം അതിന് തെളിവുകൾ ആവശ്യപ്പെടുകയാണ്. സേനയുടെ ഒാപറേഷനുകളുടെ വിവരങ്ങൾ പങ്കുവെക്കില്ലെന്നത് ഇൗ പാർട്ടികൾക്ക് തന്നെ അറിയാമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.