ഇസ്ലാമാബാദ്: ചൊവ്വാഴ്ച പുലർച്ച വൻ ശബ്ദം കേട്ടാണ് ഖൈബർ പഖ്തൂൻഖ പ്രവിശ്യയി ലെ ബാലാകോട്ടിലുള്ള ജനങ്ങൾ ഉണർന്നത്. ഭൂമികുലുക്കം ഇടക്കിടെയുണ്ടാകാറുള്ള മേഖലയ ാണിത്. അതിനാൽ, ഒരിക്കൽകൂടി ഭൂമി കുലുങ്ങിയെന്നേ അവർ കരുതിയിരുന്നുള്ളൂ. എന്നാൽ, ഇന്ത ്യൻ വ്യോമസേന ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിെൻറ ശബദ്മായിരുന്നു അത്. ചെ വി പൊട്ടുന്ന ശബ്ദം കേട്ടാണ് പുലർച്ച മൂന്നു മണിയോടെ എഴുന്നേറ്റതെന്ന് ഇവിടത്തെ ജ ബ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആദിൽ ബി.ബി.സിയോട് പറഞ്ഞു.
തുടർന്ന് വിമ ാനങ്ങൾ പറക്കുന്ന ശബ്ദം കേട്ടു. രാവിലെ ശബ്ദം കേട്ട സ്ഥലത്തേക്കു പോയി നോക്കി. അവി ടെ വലിയൊരു കുഴി കാണപ്പെട്ടു. ഒപ്പം, നാലഞ്ചു വീടുകൾ തകർന്ന നിലയിലും കണ്ടു. പലയിടത്തും മരങ്ങൾ വീണ നിലയിലായിരുന്നെന്ന് മുഹമ്മദ് അജ്മൽ എന്ന സ്ഥലവാസിയായ ചെറുപ്പക്കാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. മൂന്നിനും നാലുമണിക്കുമിടയിൽ നാലഞ്ചു തവണ വൻ ശബ്ദം കേെട്ടന്ന് ഗ്രാമവാസികൾ പറഞ്ഞു. രാവിലെ ആക്രമണം നടന്ന സ്ഥലങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇവർ ജനങ്ങളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
12ാം നാളിലെ പ്രത്യാക്രമണം
കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിെൻറ 12ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താനും ലോകവും ഞെട്ടിയത്. 40 സി.ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഭീകരർക്ക് ഇന്ത്യ എപ്പോൾ തിരിച്ചടി നൽകുമെന്ന ഉദ്വേഗത്തിനാണ് ഇതോടെ അന്ത്യമായത്. തിരിച്ചടിക്ക് നേരവും കാലവും തീരുമാനിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി പൂർണാധികാരം നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച പുലർച്ചയിലെ പ്രത്യാക്രമണം അപ്രതീക്ഷിതംതന്നെയായിരുന്നു.
2019 ഫെബ്രുവരി 14ന് ജമ്മു-കശ്മീരിലെ പുൽവാമയിൽ നടത്തിയ ഭീകരാക്രമണം രാജ്യത്തുണ്ടായ ചാവേറാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ജീവന് പൊലിഞ്ഞ സംഭവമായിരുന്നു. മികച്ച സുരക്ഷാനിരീക്ഷണങ്ങളോടെ 2600ലധികം സി.ആർ.പി.എഫ് ജവാന്മാര് കോണ്‍വോയി ആയി നീങ്ങിയ വാഹനവ്യൂഹത്തിനുനേരെ 350 കിലോ സ്ഫോടകവസ്തു നിറച്ച വാൻ ഇടിച്ചുകയറ്റിയ ചാവേറാക്രമണം രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. 16 സംസ്ഥാനങ്ങളില്‍നിന്നായി വീരമൃത്യു വരിച്ചവരില്‍ വയനാട്ടിലെ വി.വി. വസന്തകുമാറും ഉൾപ്പെട്ടിരുന്നു. പാകിസ്താന് ആസ്ഥാനമായ ജയ്ശെ മുഹമ്മദ് എന്ന ഭീകരസംഘടന സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു. പുല്‍വാമയില്‍ ചാവേറായത് ഇന്ത്യന്‍ വംശജനായ ആദില്‍ മുഹമ്മദ് (20) എന്ന കശ്മീരി ചെറുപ്പക്കാരനായിരുന്നു. ആക്രമണത്തെ തുടർന്ന് ഇന്ത്യയുടെ ബഹുമുഖ നടപടിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാകിസ്താനുമായി യുദ്ധത്തിനു തയാറാണെന്ന പരസ്യ പ്രഖ്യാപനംതന്നെ നടത്തി.
ഇപ്പോൾ നടത്തിയ പ്രത്യാക്രമണവും ഏറെ ചർച്ചക്കും മുന്നൊരുക്കങ്ങൾക്കും ശേഷമായിരുന്നെന്നാണ് റിപ്പോർട്ട്. 200 മണിക്കൂർ നീണ്ട ആസൂത്രണത്തിന് ശേഷമാണ് മിറാഷ് വിമാനങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. പ്രകോപനമായതാകെട്ട ഇന്ത്യയിൽ വീണ്ടുമൊരു ചാവേറാക്രമണത്തിന് ഭീകരർ േകാപ്പുകൂട്ടുന്നതായ ഇൻറലിജൻസ് റിപ്പോർട്ടും. പാകിസ്താെൻറ ഉൾപ്പെടെ കണക്കുകൂട്ടൽ തെറ്റിച്ച തിരിച്ചടി വെറും 21 മിനിറ്റിൽ പൂർത്തിയാക്കി മിറാഷ് വിമാനങ്ങൾ ഇന്ത്യയിൽ ഒരു പോറലുമേൽക്കാതെ തിരിച്ചെത്തി.
കശ്മീരിൽ ആഹ്ലാദം
ജമ്മു: ബാലാകോട്ടിലെ പ്രത്യാക്രമണത്തിൽ കശ്മീർ യുവത ആഘോഷത്തിൽ. അതിർത്തി മേഖലയിലെ തെരുവുകളിൽ യുവാക്കൾ ആഘോഷത്തിമിർപ്പിലാണ്. കഠ്വ, സാംബ, പൂഞ്ച്, രജൗരി, ഉദ്ദംപുർ എന്നിവിടങ്ങളിലെല്ലാം ആഹ്ലാദചിത്തരായ യുവാക്കൾ റോഡിലൂടെ നീങ്ങുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 40 സി.ആർ.പി.എഫ് ഭടന്മാരുടെ ജീവത്യാഗത്തിനുള്ള ഉചിതമായ തിരിച്ചടിയാണ് ഇന്ത്യൻ വ്യോമസേന നൽകിയതെന്ന് ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകിയ ദോഗ്ര ഫ്രണ്ട് ചെയർമാൻ അശോക് ഗുപ്ത പ്രതികരിച്ചു. ഇന്ത്യൻ പതാകയും ത്രിവർണവും ധരിച്ചായിരുന്നു ആഹ്ലാദപ്രകടനങ്ങൾ.
വ്യോമസേന ബാലാകോട്ട് ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഇങ്ങനെ:
•തിരിച്ചടിയുടെ വിവിധ മാർഗങ്ങൾ പ്രതിരോധമന്ത്രിക്കു മുന്നിൽ വിശദീകരിക്കുന്നു.
• വ്യോമ തിരിച്ചടിയുടെ രൂപരേഖ വ്യോമസേന മേധാവി ബി.എസ്. ധനോവ തയാറാക്കുന്നു.
• കരസേനയും വ്യോമസേനയും നിയന്ത്രണരേഖയിൽ വ്യോമനിരീക്ഷണം നടത്തുന്നു.
•നിരീക്ഷണത്തിന് ഡ്രോണുകളും.
• ഫെബ്രുവരി 20-21 തീയതികളിലായി ലക്ഷ്യകേന്ദ്രങ്ങൾ നിശ്ചയിക്കുന്നു.
• 12 മിറാഷ് 2000 െജറ്റുകളടങ്ങുന്ന രണ്ടു സ്ക്വാഡ്രണുകൾ ദൗത്യത്തിനായി നിയോഗിക്കപ്പെടുന്നു.
• എംബ്രായർ ജെറ്റും ആകാശത്തുവെച്ച് ഇന്ധനം നിറക്കുന്ന വിമാനവും ഉപയോഗിച്ച് പരീക്ഷണം.
• ലേസർ നിയന്ത്രിത ബോംബുകൾ ഘടിപ്പിച്ച 12 മിറാഷ് 2000 പോർവിമാനങ്ങൾ ബാച്ചുകളായി പറന്നുയരുന്നു.
•മുസഫറാബാദിനരികിൽ നിയന്ത്രണരേഖക്കപ്പുറം ഇവ താഴ്ന്നു പറക്കുന്നു.
•ലേസർ സംവിധാനം ഉപയോഗിച്ച് ലക്ഷ്യം ഉന്നം വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.