ഉപതെരഞ്ഞെടുപ്പ്: പത്ത് സംസ്ഥാനങ്ങളിലും ഇന്ന് പോളിങ്

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്ത് സംസ്ഥാനങ്ങളിലും ഇന്ന് പോളിങ്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് പോളിങ് നടക്കുന്നത്.

അസം-5, ബിഹാർ-4, ഛത്തീസ്ഗഡ്-1, ഗുജറാത്ത്-1, കർണാടക-3, മധ്യപ്രദേശ്-2, മേഘാലയ-1, രാജസ്ഥാൻ-7, സിക്കിം-2, പശ്ചിമ ബംഗാൾ-6 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള മണ്ഡലങ്ങളുടെ വിവരം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.

കേരളത്തിൽ വയനാട് ലോക്സഭ മണ്ഡലത്തിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട്​ വയനാട്​ ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്.

പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരാണ് വയനാട്ടിൽ ജനവിധി തേടുന്നത്​. 

Tags:    
News Summary - By-elections: Polling today in all 10 states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.