റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. അതേസമയം, 950 ബൂത്തുകളിൽ വൈകിട്ട് നാലിന് വോട്ടിങ് അവസാനിക്കും. ബൂത്തുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഝാർഖണ്ഡിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യവും ജെ.എം.എം-കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയുമാണ് ഏറ്റുമുട്ടുന്നത്.
മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ ചെമ്പേയ് സോറനും കോൺഗ്രസ് നേതാവ് അജോയ് കുമാറുമാണ് താര സ്ഥാനാർഥികൾ. ചെമ്പേയ് സോറൻ സെറൈകെല്ല സീറ്റിലും അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്.
ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡയുടെ ഭാര്യ ഗീത കോഡ ജഗനാഥപൂരിൽ ജനവിധി തേടും. 81 സീറ്റുകളുള്ള ഝാർഖണ്ഡിൽ ബാക്കി 38 നിയമസഭ മണ്ഡലങ്ങളിൽ നവംബർ 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 23ന് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.