ഇന്ത്യൻ തിരിച്ചടിയിൽ തകർന്ന ജയ്ശെ മുഹമ്മദ് ഭീകരപരിശീലന ക്യാമ്പ്, പുഴക്കരയിലെ റിസോർട്ടുപോലെ സർവസജ് ജ കേന്ദ്രം. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വയിലെ ബാലാകോട്ട് പട്ടണത്തിൽനിന്ന് 20 കിലോമീറ്റർ അകലെ കുനാർ നദിക ്കരയിലെ കുന്നിൻമുകളിലെ കാട്ടിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിൽ വെച്ചായിരുന്നു ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്കള ്ള കേഡറുകളെ പരിശീലിപ്പിച്ചിരുന്നത്. ജയ്ശിനു പുറമെ ഹിസ്ബുൽ മുജാഹിദീനും ഉപയോഗിക്കാറുള്ള ക്യാമ്പ്, കേഡറുക ളിൽ ഇന്ത്യാവിരുദ്ധതയും ആക്രമണോത്സുകതയും കുത്തിവെക്കുന്ന മസ്തിഷ്ക പ്രക്ഷാളന കേന്ദ്രം കൂടിയാണെന്ന് സർക് കാർ വൃത്തങ്ങൾ പറയുന്നു. പാകിസ്താൻ പട്ടാളത്തിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരടക്കമുള്ളരാണ് പരിശീലകർ. ജയ്ശെ മുഹമ്മദ് തലവനും ഇന്ത്യൻ വിമാനം റാഞ്ചി കാന്തഹാറിലേക്ക് കൊണ്ടുപോയ ഭീകരനുമായ മസ്ഹൂദ് അസ്ഹർ അടക്കമുള്ളവ ർ ഇവിടെ ക്ലാസെടുക്കാൻ വരാറുണ്ട്.
നീന്തൽക്കുളവും പാചകക്കാരും
പുൽവാമയിലെ ചാവേർ ആക്രമണത്തിനുശേഷം നിയന്ത്രണരേഖക്കടുത്തുനിന്ന് ഭീകരരെയെല്ലാം സുരക്ഷിതകേന്ദ്രം എന്ന നിലയിൽ ബാലാകോട്ട് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. 350ഒാളം ഭീകരരെ ഇല്ലാതാക്കാൻ ഇത് ഒരർഥത്തിൽ സഹായിച്ചുവെന്നും അധികൃതർ പറയുന്നു. 500 മുതൽ 700 പേർക്കുവരെ താമസിക്കാൻ സംവിധാനമുള്ള കേന്ദ്രത്തിൽ നീന്തൽക്കുളമടക്കമുള്ള സംവിധാനവും പാചകക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം ഉണ്ടായിരുന്നു. സമീപത്തുള്ള കുനാർ നദിയിൽ നീന്തൽപരിശീലനവും നൽകാറുണ്ടെന്നും പറയുന്നു. നിയന്ത്രണ രേഖയിൽനിന്ന് 80 കിലോമീറ്റർ ദൂരത്തുള്ള ബാലാകോട്ട്, അൽഖാഇദ തലവൻ ഉസാമ ബിൻലാദിനെ അമേരിക്കൻ മറീനുകൾ കൊലപ്പെടുത്തിയ ആബട്ടാബാദിെൻറ സമീപപ്രദേശമാണ്. പ്രത്യേക ആക്രമണങ്ങൾ നടത്തുക, ആയുധങ്ങൾ ൈകകാര്യം ചെയ്യൽ, സ്ഫോടനം നടത്തൽ, േബാംബുണ്ടാക്കൽ, ചാവേർ സ്ഫോടനം, ചാവേർ ആക്രമണങ്ങൾക്കുള്ള വാഹനങ്ങൾ രൂപം മാറ്റൽ തുടങ്ങി വിവിധ തലങ്ങളിലുള്ള പരിശീലനം ഇവിടെ നൽകുന്നു.
കൊല്ലപ്പെട്ടവരിൽ കൊടും ഭീകരനും
കൊല്ലപ്പെട്ടവരിൽ 25ഒാളം പരിശീലകരുമുണ്ടെന്ന് വിവരമുണ്ട്. മസ്ഉൗദ് അസ്ഹറിെൻറ ഭാര്യാസഹോദരൻ മൗലാന യൂസുഫ് അസ്ഹറാണ് ക്യാമ്പ് തലവൻ. 2000 മുതൽ ഇൻറർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ചയാളാണ് യൂസുഫ് അസ്ഹർ. ഇദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നാണ് വ്യോമസേനയുടെ നിഗമനം. എന്നാൽ, സ്ഥിരീകരണമില്ല.
നീക്കം ഇങ്ങനെ
പാകിസ്താൻ പ്രതിരോധ വൃത്തങ്ങൾക്ക് ഒരുസൂചനയും നൽകാതെ നടത്തിയ ആക്രമണമായതിനാൽ ക്യാമ്പിലുള്ള ഭീകരർക്കൊന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല. നിയന്ത്രണ രേഖക്കടുത്ത പാക്കധീന കശ്മീരിലെ ക്യാമ്പുകളിൽ മിന്നലാക്രമണമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്. പടിഞ്ഞാറൻ, മധ്യ കമാൻഡുകൾക്കു കീഴിലെ വിവിധ വ്യോമതാവളങ്ങളിൽനിന്നായി ഒേട്ടറെ വിമാനങ്ങൾ ഒരേസമയം പറന്നുയർന്ന് പാക് ഏജൻസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇവയെല്ലാം ആദ്യം ഒന്നിച്ചുചേരുകയും പിന്നീട് കൂട്ടം വിട്ട് ഒരു ചെറു സംഘം മിറാഷുകൾ ബാലാകോട്ട ലക്ഷ്യമാക്കി പറന്ന്, ‘ഇന്ത്യൻ സേനക്ക് ബോംബിടാൻ പാകത്തിൽ കിടന്നുറങ്ങുകയായിരുന്ന’ ഭീകരർക്കുമേൽ ബോംബു വർഷിക്കുകയായിരുന്നു -കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
ലക്ഷ്യത്തിൽ പ്രധാനി യൂസുഫ് അസ്ഹർ
ജയ്ശെ മുഹമ്മദ് സ്ഥാപകൻ മസ്ഉൗദ് അസ്ഹറിെൻറ ഭാര്യാസഹോദരനായ യൂസുഫ് അസ്ഹറായിരുന്നു ബാലാകോട്ടിൽ ഇന്ത്യയുടെ ലക്ഷ്യങ്ങളിൽ പ്രധാനി. ജയ്ശിെൻറ ഏറ്റവും പ്രധാന ക്യാമ്പായ ബാലാകോട്ട് നിയന്ത്രിച്ചിരുന്നതും യൂസുഫാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ പട്ടികയിലുണ്ടായിരുന്ന ഭീകരനുമാണ്. മുഹമ്മദ് സലീം എന്നും പേരുള്ള ഇയാൾ ഉൾപ്പെട്ട സംഘമാണ് 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം അഫ്ഗാനിലെ കാന്തഹാറിലേക്ക് തട്ടിക്കൊണ്ടുപോയത്. ഇൗ വിമാനത്തിലെ യാത്രക്കാരെ വെച്ചുള്ള വിലപേശലിലാണ് ഇന്ത്യൻ ജയിലിലുണ്ടായിരുന്ന മസ്ഉൗദ് അസ്ഹറിനെ മോചിപ്പിക്കേണ്ടിവന്നത്.
2002ൽ ഇന്ത്യ പാകിസ്താന് നൽകിയ വിട്ടുകിേട്ടണ്ട 20 ഭീകരരുടെ പട്ടികയിലും യൂസുഫ് അസ്ഹറിെൻറ പേരുണ്ടായിരുന്നു. സി.ബി.െഎയുടെ അഭ്യർഥനയിൽ ഇൻറർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആ നോട്ടീസ് പ്രകാരം കറാച്ചിയാണ് ജന്മദേശം. ഉർദുവും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യും. വിമാനം റാഞ്ചൽ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്ത്യ ലക്ഷ്യമിട്ടവരിൽ മറ്റു പ്രധാനികൾ ഇവരാണ്
മുഫ്തി അസ്ഹർ ഖാൻ കശ്മീരി-ജയ്ശെ മുഹമ്മദിെൻറ കശ്മീർ ഒാപറേഷൻ തലവൻ
ഇബ്രാഹിം അസ്ഹർ- മസ്ഉൗദ് അസ്ഹറിെൻറ സഹോദരൻ. കാന്തഹാറിലേക്ക് ഇന്ത്യൻ വിമാനം റാഞ്ചിയ സംഘത്തിലുണ്ടായിരുന്നു.
മൗലാന അമ്മാർ-ജയ്ശിെൻറ അഫ്ഗാൻ, കശ്മീർ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.
മൗലാന തൽഹ സൈഫ്- മൗലാന മസ്ഉൗദ് അസ്ഹറിെൻറ സഹോദരൻ. ജയ്ശ് തയാറെടുപ്പ് വിഭാഗം തലവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.