ന്യൂഡൽഹി: ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ കര, വായു, നാവിക സേന മേധാവി കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതിഗതികൾ ബോധിപ്പിച്ചു. ചൊവ്വാഴ്ച വൈ കീട്ടായിരുന്നു കൂടിക്കാഴ്ച. പാകിസ്താൻ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയ സാഹ ചര്യത്തിൽ, അത്തരം ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. സൈനിക നടപടി വിജയകരമായി പൂർത്തീകരിച്ചതിന് വ്യോമസേന മേധാവി ബി.എസ്. ധനോവയെ മോദി അഭിനന്ദിച്ചു. മൂവരും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.
പാകിസ്താൻ ഇന്ത്യയുടെ ആക്ടിങ് ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു
ഇസ്ലാമാബാദ്: ബാലാകോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തെ തുടർന്ന് പാകിസ്താൻ ഇസ്ലാമാബാദിലെ ഇന്ത്യയുടെ ആക്ടിങ് ഹൈകമീഷണറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്താെൻറ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണം സംബന്ധിച്ച ഇന്ത്യൻ അവകാശവാദങ്ങൾ പൊള്ളയാണെന്നും ഇത് ഇന്ത്യയിലെ ചിലരെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളാണെന്നും പാകിസ്താൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണിത്. ഇത്തരം നീക്കം പാകിസ്താൻ നേരിടും. മേഖലയുടെ സമാധാനത്തിന് ഇന്ത്യൻ നടപടി ഭീഷണിയാണ്. ഇതിന് യുക്തമായ പ്രതികരണമുണ്ടാകുമെന്ന് പാകിസ്താെൻറ ആക്ടിങ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ആക്രമണശേഷമുള്ള സ്ഥിതിഗതികൾ ചർച്ചചെയ്യാനായി പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ ന്യൂഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.