ശ്രീനഗർ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ജമ്മു-കശ്മീരിൽ പശു, കിടാവ്, ഒട്ടകം എന്നിവയെ അറുക്കുന്നത് നിരോധിച്ചു. മുസ്ലിം ഭൂരിപക്ഷ കേന്ദ്ര ഭരണപ്രദേശമായ കശ്മീരിൽ ബലിപെരുന്നാൾ ആഘോഷത്തിെൻറ ഭാഗമായി മൃഗങ്ങളെ ബലിയറുത്ത് മാംസം വിതരണം ചെയ്യുന്ന ചടങ്ങ് വ്യാപകമായി നടക്കാറുള്ള സാഹചര്യത്തിലാണ്, പുതിയ നിരോധന ഉത്തരവുമായി ജമ്മു-കശ്മീർ മൃഗസംരക്ഷണ വകുപ്പ് രംഗത്തുവന്നത്.
പശുക്കളെയും കിടാങ്ങളെയും ഒട്ടകങ്ങളെയും അറുക്കുന്നത് തടയണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് ആസൂത്രണ വിഭാഗം ഡയറക്ടർ, ഡിവിഷനൽ കമീഷണർ, പൊലീസ് മേധാവി എന്നിവർക്ക് നിർദേശം നൽകി.
പശുവിനെ കശാപ്പു ചെയ്യുന്നത് നേരേത്തതന്നെ ജമ്മു-കശ്മീരിൽ നിരോധിച്ചിരുന്നു. സംസ്ഥാനത്തിെൻറ പ്രത്യേക പദവി എടുത്തു മാറ്റിയ 2019 ആഗസ്റ്റിന് ശേഷം ഇതടക്കമുള്ള 153 നിയമങ്ങൾ അസാധുവാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.