വ്യാജ വാർത്തകളെ സത്യം എന്ന പേരിൽ അവതരിപ്പിക്കുന്നതിന്​ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാന​ുണ്ട്​. പക്ഷേ, സത്യമായ ഒരു വാർത്തയെ എങ്ങനെയാണ്​ വ്യാജമാക്കുന്നതെന്നറിയാൻ ഉത്തർപ്രദേശി​ൽ തന്നെ പോകണം. അതും പശുമാംസം സൂക്ഷിച്ചു എന്നാരോപിച്ച്​ ഒരു സംഘം വീട്ടിൽ കടന്ന്​ തല്ലിക്കൊന്ന അഖ്​ലാക്കി​​​​​െൻറ ദാദ്രിയിൽ.

കേരളത്തിലെ കർക്കടക മാസം ഉത്തരേന്ത്യക്കാർക്ക്​ ശ്രാവണ മാസമാണ്​. ഇൗ മാസത്തിലാണ്​ ശിവഭക്​തർ പ്ര​േത്യകതരം കാവടിയുമായി കൻവർ യാത്ര നടത്തുന്നത്​. ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്രയാണ് കന്‍വര്‍ യാത്ര. 

യാത്രയുടെ ഭാഗമായി വൻസുരക്ഷയാണ്​ സംസ്​ഥാനത്ത്​ യോഗി ആദിത്യനാഥ്​ സർക്കാർ സ്വീകരിച്ചിരിക്കുന്നത്​. മാത്രമല്ല, ഗ്രേറ്റർ നോയ്​ഡയ്​ക്ക്​ സമീപത്തെ ദാദ്രിയിൽ മുട്ടയും കോഴിയും മട്ടനും ഒന്നും വിൽക്കാൻ പാടില്ലെന്നും പൊലീസ്​ ഉത്തരവിട്ടു. ദാദ്രിയിലെ പൊലീസ്​ ​ഒാഫിസറാണ്​ ഉത്തരവിറക്കിയത്​. ‘നവഭാരത്​ ടൈംസി’​​​​​െൻറ ലേഖകൻ ശ്യാം വീർ ജൂലൈ 19ന്​ ഇൗ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടപ്പോഴാണ്​ ഇൗ സംഭവം ലോകം അറിഞ്ഞത്​. 


പിന്നീട്​ ഇൗ നവഭാരത്​ ടൈംസിൻറെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലുടെ (എൻ.ബി.ടി ദില്ലി) ഗ്രേറ്റർ നോയ്​ഡയിൽ കൻവർ യാത്ര കഴിയുന്നതുവരെ മുട്ടയും ഇറച്ചിയും വിൽപന നിരോധിച്ചു എന്ന്​ അറിയിക്കുകയുണ്ടായി.

ഇനിയാണ്​ സംഗതികൾ മാറിമറിഞ്ഞത്​. മുട്ടയും മാംസവും നിരോധിച്ചു എന്ന വാർത്ത തെറ്റാണെന്നും നവഭാരത്​ ടൈംസ്​ കള്ളം പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച്​ നിരവധിപേർ രംഗത്തുവരികയുണ്ടായി. പ്രധാനമായും സംസ്​ഥാനം ഭരിക്കുന്ന ബി.ജെ.പി അനുയായികളാണ്​ വാർത്ത വ്യാജമാണെന്ന പരാമർശവുമായി രംഗത്തെത്തിയത്​. കാഞ്ചൻ ഗുപ്​തയെന്ന ഗ്രേറ്റർ നോയ്​ഡ സ്വദേശി താൻ സൂപ്പർ മാർക്കറ്റിൽ നിന്ന്​ 25 മുട്ടകൾ വാങ്ങിയതി​​​​​െൻറ ബില്ല്​ സഹിതമാണ്​ ട്വീറ്റ്​ ചെയ്​തത്​. സർക്കാറിനെ താറടിച്ചു കാണിക്കാനുള്ള നീക്കമാണെന്നുവരെ ആരോപണമുയർന്നു. 


യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന്​ വെബ്​സൈറ്റായ ആൾട്ട്​ന്യൂസ്​.ഇൻ പുറത്തുവിടുന്നു. മുട്ടയും ഇറച്ചിയും നിരോധിച്ചെന്ന്​ ​ശ്യാംവീർ ഹിറിപ്പോർട്ട്​ ചെയ്​തത്​ പൂർണമായും സത്യമാണ്​. ‘കൻവർ യാത്രയുടെ ഭാഗമായി ഗ്രേറ്റർ നോയ്​ഡയ്​ക്ക്​ സമീപത്തെ ദാദ്രിയിൽ മുട്ടയും ഇറച്ചിയും വിൽക്കുന്നത്​ തടഞ്ഞു’ എന്ന്​ ശ്യാം വീർ ഹിന്ദിയിലാണ്​ ട്വീറ്റ്​ ചെയ്​തത്​. എന്നാൽ, നവഭാരത്​ ടൈംസി​​​​​െൻറ എൻ.ബി.ടി ദില്ലി എന്ന ട്വിറ്റർ അക്കൗണ്ടിൽ സംഭവം ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തിയപ്പോൾ  ഗ്രേറ്റർ നേയ്​ഡയിലാണ്​ നിരോധനം എന്നു തെറ്റിയതാണ്​ അബദ്ധമായി മാറിയത്​. സംസ്​ഥാനത്ത്​ എവിടെയും നിരോധനമില്ലെന്നു വാദിക്കാൻ ബി.ജെ.പിയും അനുകൂലികളും ഇത്​ ആയുധമാക്കുകയും ചെയ്​തു.

ശ്യാംവീറി​​​​​െൻറയും എൻ.ബി.ടി ദില്ലിയുടെയും കാഞ്ചൻ ഗുപ്​തയുടെയും ട്വീറ്റ്​ സഹിതമാണ്​ ആൾട്ട്​ന്യൂസ്​ സംഭവത്തി​​​​​െൻറ നിജസ്​ഥിതി പുറത്തു കൊണ്ടുവന്നത്​.

പ്രശ്​നബാധിത പ്രദേശമെന്ന മുൻകരുതലിലാണത്രെ ദാദ്രിയിൽ മുട്ടയും ഇറച്ചിയും വിൽക്കുന്നതിന്​ നിരോധനമേർപ്പെടുത്തിയത്​. അതേസമയം, കന്‍വാര്‍ യാത്രികർ ‘അശുഭകരമായി’ കാണുന്ന അത്തിമരങ്ങൾ വഴിയരികിൽ നിന്ന്​ മുറിച്ചുമാറ്റണമെന്ന് യോഗി ആദിത്യനാഥ് ഉത്തരവിട്ടതും വിവാദമായിരുന്നു.

Tags:    
News Summary - Ban on sale of eggs and meat in Kanwar Yatra was a tyue news -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.