മേലുദ്യോഗസ്​ഥർ അവധി നിഷേധിച്ചു; കോവിഡ്​ ബാധിച്ച ബാങ്ക് ജീവനക്കാരൻ ജോലിക്കെത്തിയത്​ ഓക്​സിജനുമായി

റാഞ്ചി: മേലുദ്യോഗസ്​ഥർ അവധി നിഷേധിച്ചതിനെ തുടർന്ന്​ ബാങ്ക്​ ഉദ്യോഗസ്​ഥനായ അരവിന്ദ്​ കുമാർ ജോലിക്കെത്തിയത്​ ഓക്​സിജൻ പിന്തുണയോടെ. ബൊകാറോയിലെ പഞ്ചാബ്​ നാഷനൽ ബാങ്കി​െൻ സെക്​ടർ നാല്​ ബ്രാഞ്ചിലെ ഉദ്യോഗസ്​ഥരുടെ ഭാഗത്ത്​ നിന്നാണ്​ മനുഷ്യത്വമില്ലാത്ത നടപടിയുണ്ടായത്​.

കോവിഡ്​ മുക്തനായെങ്കിലും ശ്വാസകോശത്തിന്​ വൈറസ് ​ബാധയേറ്റതിനാൽ ഓക്​സിജ​െൻറ സഹായത്തോടെയായിരുന്നു അരവിന്ദ്​ കുമാർ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്​. എന്നാൽ മേലുദ്യോഗസ്​ഥർ ജോലിയിൽ പ്രവേശിക്കാൻ സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിച്ചു.

'അവധി അപേക്ഷ അവർ തള്ളിയതോടെ അദ്ദേഹം ​രാജി നൽകി. എന്നാൽ അതും അവർ സ്വീകരിക്കാൻ തയാറായില്ല. വേതനം വെട്ടിച്ചുരുക്കമെന്ന അവരുടെ ഭീഷണിയിൽ വഴങ്ങിയാണ്​ അദ്ദേഹം ഓക്​സിജനുമായി ഓഫീസിലേക്ക്​​ പോയത്'-അരവിന്ദ്​ കുമാറിനൊപ്പം ബാങ്കിലെത്തിയ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു​. വേറെ ഒരു വഴിയും ഇല്ലാത്തതിനാലാണ്​ അദ്ദേഹം വീണ്ടും ​േജാലിയിൽ പ്രവേശിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.

ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ കുമാറിനെ വീട്ടിലേക്ക്​ മടങ്ങാൻ അനുവദിച്ചു. ബാങ്ക്​ മേലധികാരികൾ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - bank employee reaches work with oxygen support because seniors Denied leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.