തൃശൂർ: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന് വഴി തുറക്കുന്ന നിയമ ഭേദഗതി പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. മൺസൂൺ സമ്മേളനത്തിൽ ജനറൽ ഇൻഷുറൻസ് നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ ശീതകാല സമ്മേളനത്തിൽ 1970, 1980 വർഷങ്ങളിലെ ബാങ്കിങ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിങ്സ്) ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയുടെ ഭേദഗതി പണിപ്പുരയിലാണെന്നാണ് ബാങ്കിങ് വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ചില വർഷങ്ങളിൽ ലയനത്തിലൂടെ സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറച്ചതിന് പിന്നാലെ സ്വകാര്യവത്കരണം എളുപ്പമാക്കാനാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു.
സാധാരണക്കാർക്കും പാർശ്വവത്കൃതർക്കും അങ്ങേയറ്റം ദോഷകരവും കോർപറേറ്റുകളെ സഹായിക്കുന്നതുമായ സ്വകാര്യവത്കരണത്തിലേക്ക് ബാങ്കിങ് മേഖലയെ വിട്ടുകൊടുക്കുന്നത് തടയാൻ എല്ലാ വിഭാഗവുമായും കൈകോർത്ത് പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കർഷക സമര മാതൃകയിലുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും സൗമ്യ ദത്ത 'മാധ്യമ'ത്തോട് പറഞ്ഞു. പ്രക്ഷോഭത്തിെൻറ ഭാഗമായി ഈമാസം 30ന് ഡൽഹിയിൽ 'ബാങ്ക് ബചാവോ, ദേശ് ബചാവോ' റാലി നടത്തും. റാലിയുടെ പ്രചാരണാർഥം ബുധനാഴ്ച കൊൽക്കത്തയിൽനിന്ന് 'ഭാരത് യാത്ര' ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.