മല്യയുടെ ആസ്​തികൾ ബാങ്കുകൾക്ക്​ ഉപയോഗിക്കാമെന്ന്​ കോടതി

മും​ബൈ: മ​ദ്യ​രാ​ജാ​വ്​ വി​ജ​യ്​ മ​ല്യ​യു​ടെ ക​ണ്ടു​കെ​ട്ടി​യ ആ​സ്​​തി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ കോ​ട​തി​ അ​നു​​മ​തി. മും​ബൈ​യി​ലെ കോ​ട​തി​യാ​ണ്​ മ​ല്യ​ക്ക്​ വ​ൻ​തു​ക വാ​യ്​​പ ന​ൽ​കി​യ ബാ​ങ്കു​ക​ൾ​ക്ക്​ ആ​സ്​​തി​ക​ൾ പ​ണ​മാ​ക്കി മാ​റ്റാ​മെ​ന്ന വി​ധി പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്ട​േ​റ​റ്റ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ബോം​ബെ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കു​ന്ന​തി​ന്​ ജ​നു​വ​രി 18 വ​രെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്​​പ​യെ​ടു​ത്ത മ​ല്യ, 2016 മാ​ർ​ച്ചി​ൽ നാ​ടു​വി​ട്ട​ശേ​ഷം ബ്രി​ട്ട​നി​ലാ​ണി​പ്പോ​ൾ. സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​മാ​ണ്​ ക​ണ്ടു​കെ​ട്ടി​യ ആ​സ്​​തി​ക​ൾ പ​ണ​മാ​ക്കി​മാ​റ്റാ​നു​ള്ള അ​നു​മ​തി തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഈ ​ആ​സ്​​തി​ക​ൾ ബാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​േ​റ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. 6203.35 കോ​ടി രൂ​പ​യും 2013 മു​ത​ലു​ള്ള 11.5 ശ​ത​മാ​നം പ​ലി​ശ​യും സ്വ​ത്തു​ക്ക​ൾ പ​ണ​മാ​ക്കി മാ​റ്റി നേ​ടി​യെ​ടു​ക്കാ​മെ​ന്നാ​ണ്​ ബാ​ങ്കു​ക​ൾ ക​രു​തു​ന്ന​ത്.

Tags:    
News Summary - banks can use vijay mallya's property; court -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.