ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ 10,000 രൂപയില്‍ കൂടുതല്‍ ഈമാസം 30നുശേഷം കൈവശം വെക്കുന്നവര്‍ക്ക് അഞ്ചിരട്ടി പിഴ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സ് പരിഗണനയില്‍. പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി ഈമാസം 30ന് അവസാനിക്കുകയാണ്. എങ്കിലും മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ റിസര്‍വ് ബാങ്ക് കൗണ്ടറുകളില്‍ അസാധു നോട്ട് കൊടുത്ത് മാറ്റിയെടുക്കാമെന്ന് സര്‍ക്കാറും റിസര്‍വ് ബാങ്കും നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇത്തരത്തില്‍ നോട്ട് മാറ്റാന്‍ കാര്യമായ അവസരം കിട്ടില്ളെന്നു മാത്രമല്ല, നിശ്ചിത തുകയില്‍ കൂടിയാല്‍ കുറ്റകരമാവുന്ന സ്ഥിതിയാണ് ഓര്‍ഡിനന്‍സിലൂടെ വരുന്നത്.
വ്യവസ്ഥ ലംഘിക്കുന്നതു സംബന്ധിച്ച കേസ് മുന്‍സിഫ് മജിസ്ട്രേറ്റ് കേട്ട് പിഴ തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പരിഗണിക്കും. 5000 രൂപയില്‍ കൂടുതല്‍ അസാധു നോട്ട് നിക്ഷേപിക്കുന്നതിനു നിയന്ത്രണം കൊണ്ടുവന്നത് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നതിനാല്‍ പുതിയ നിര്‍ദേശം നടപ്പാക്കുന്നതിനുമുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. അസാധുവാക്കിയ നോട്ടുകള്‍ 15.44 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ നാലിലൊന്നു ഭാഗം ബാങ്കുകളില്‍ തിരിച്ചത്തെില്ളെന്നാണ് സര്‍ക്കാറും റിസര്‍വ് ബാങ്കും തുടക്കത്തില്‍ കണക്കു കൂട്ടിയതെങ്കിലും പാളി. അസാധുവാക്കിയ നോട്ടുകളില്‍ മിക്കവാറുംതന്നെ ബാങ്കുകളില്‍ തിരിച്ചത്തെിക്കഴിഞ്ഞു. അവസാന തീയതികള്‍ പിന്നിടുമ്പോള്‍ 100 ശതമാനത്തിലേറെ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചത്തെിയിട്ടുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് സര്‍ക്കാറിന്‍െറ കള്ളപ്പണയുദ്ധത്തെ കളിയാക്കി പറഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നോട്ട് തിരിച്ചത്തെിയ സാഹചര്യത്തിലാണ് 30നുശേഷം പിഴയടക്കം കടുത്ത നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.