ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിലുകളുടെ സംയുക്ത പ്രമേയം. സംസ്ഥാന ബാർ കൗൺസിലുകൾ, ഹൈകോടതി ബാർ അസോസിയേഷനുകൾ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെ ഭാരവാഹികൾ ചേർന്നാണ് പൊതു നിർദേശം മുന്നോട്ടുവെച്ചത്.
ഹൈകോടതി ജഡ്ജിമാരുടെ കാര്യത്തിൽ വിരമിക്കൽ പ്രായം 62ൽനിന്ന് 65ഉം സുപ്രീംകോടതി ജഡ്ജിമാരുടേത് 67ഉം ആയി ഉയർത്തണമെന്നാണ് നിർദേശം. ഇതിന് ഭരണഘടന ഭേദഗതി പാർലമെന്‍റിൽ കൊണ്ടുവരേണ്ടതുണ്ട്. സുപ്രീംകോടതി ജഡ്ജിമാർ 65ൽ വിരമിക്കുന്നത് വളരെ നേരത്തെയാണെന്ന കാഴ്ചപ്പാട് ഈയിടെ വിരമിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണയും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.