ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികരുടെ മൃതദേഹത്തോട് പാകിസ്താന്‍ അനാദരവ് കാണിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാകിസ്താന്‍റെ ഭാഗത്തു നിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ ജെയ്റ്റ്ലി, രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും കൂട്ടിച്ചേർത്തു. ഇത്തരം ക്രൂര നടപടികള്‍ യുദ്ധകാലത്തു പോലും കേട്ടുകേള്‍വിയില്ലെന്നും സംഭവത്തിൽ അപലപിക്കുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു.
പാക് ക്രൂരതക്ക് ശക്തമായി തിരിച്ചടിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആവശ്യപ്പെട്ടു. സംഭവത്തെ കെജ്രിവാൾ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.