ബിൽക്കീസ് ബാനു കേസിൽ വിട്ടയച്ച പ്രതികൾ ഗ്രാമങ്ങളിൽ തിരിച്ചെത്തിയെന്ന വാർത്തകൾക്കു പിന്നാലെ മോദി സർക്കാറിനെതിരെ വിമർശനം കടുപ്പിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ഹിന്ദുക്കൾ ബലാത്സംഗം ചെയ്യില്ലെന്ന് പ്രതികളിലൊരാളായ ഗോവിന്ദ്ഭായ് നായ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് മഹുവ മൊയ്ത്ര ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
'ഞങ്ങൾ നിരപരാധികളാണ്. അമ്മാവനും സഹോദരപുത്രനും പരസ്പരം മുന്നിൽ വെച്ച് ആരെയെങ്കിലും ബലാത്സംഗം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അത് ഹിന്ദു സമൂഹത്തിൽ നടക്കുമോ? ഇല്ല, ഹിന്ദുക്കൾ അങ്ങനെ ചെയ്യില്ല.
അതുകൊണ്ടാണ് പറയുന്നത്, ബിൽക്കീസ് ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട, നിരപരാധികളെ കൊന്നൊടുക്കിയ ഗോവിന്ദ് നായ്. മോദി ഷായുടെ സർക്കാർ ഈ മൃഗങ്ങളെ പുറത്താക്കിയെന്ന്' -മഹുവ ട്വിറ്ററിൽ കുറിച്ചു പറഞ്ഞു. കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയെ സപീച്ചവരിൽ ഒരാളാണ് മഹുവയും.
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഇവർ 14 വർഷമായി ജയിലിൽ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരമാണ് പ്രതികളെ വിട്ടയച്ചതെന്നും ഗുജറാത്ത് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.