'ബെല്ലാരി രാജ' ജനാർദന റെഡ്ഡി ബി.ജെ.പി ടിക്കറ്റിൽ മൽസരിക്കുന്നു

ന്യൂഡൽഹി: അനധികൃത ഖനന കേസിൽ മൂന്നര വർഷം തടവുശിക്ഷ അനുഭവിച്ച ജെ. ജനാർദന റെഡ്ഡി ബി.ജെ.പി ടിക്കറ്റിൽ വീണ്ടും കർണാടക നിയമസഭയിലേക്ക്. തെരഞ്ഞെടുപ്പിൽ ജനാർദന റെഡ്ഡി മൽസരിക്കുന്ന വിവരം സഹോദരൻ സോമശേഖര റെഡ്ഡിയാണ് മാധ്യമങ്ങളെ അറിയിച്ചത്. കർണാടക മുൻ മന്ത്രിയും ബെല്ലാരിയിലെ കൽക്കരി ഖനി വ്യവസായിയും രാജ്യത്തെ തന്നെ സമ്പന്നരിലൊരാളുമാണ് ജനാർദന റെഡ്ഡി. ജനാർദന റെഡ്ഡി‍യെയും സഹോദരങ്ങളായ കരുണാകര റെഡ്ഡിയും സോമശേഖര റെഡ്ഡിയെയും 'ബെല്ലാരി സഹോദരങ്ങൾ' എന്നാണ് സംസ്ഥാനത്ത് അറിയപ്പെടുന്നത്. 

അനധികൃത ഖനന കേസിൽ 2011ൽ അറസ്റ്റിലായ ജനാർദന റെഡ്ഡി മൂന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം സുപ്രീംകോടതിയിൽ നിന്ന് കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച് 2015 ജനുവരിയിലാണ് പുറത്തിറങ്ങിയത്. ബെല്ലാരി ഖനി അഴിമതിയിൽ 2011ല്‍ ബി.െജ.പി നേതാവ് ബി.എസ്. യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഖനന അനുമതിക്കായി ജനാര്‍ദ്ദന്‍ റെഡ്ഡിയും സഹോദരന്‍ കരുണാകര റെഡ്ഡിയും മുഖ്യമന്ത്രി യെദിയൂരപ്പക്ക് കൈക്കൂലി നല്‍കിയെന്നതായിരുന്നു ആരോപണം.

നോട്ട് നിരോധനത്തെ തുടർന്ന് രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിൽ 500 കോടിയോളം രൂപ ചെലവഴിച്ച് ജനാർദന റെഡ്ഡി മകളുടെ വിവാഹം അത്യാഡംബരപൂർവം നടത്തിയത് വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സംഭവത്തിൽ വിവരാവകാശ പ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ ടി. നരസിംഹമൂർത്തി സമർപിച്ച പരാതിയിൽ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. 

 

Tags:    
News Summary - Bellary illegal mining scam Accuse G Janardhana Reddy to Contest From BJP Ticket in Karnataka Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.