തൃണമൂൽ കോൺഗ്രസി​െൻറ അഴിമതി അറിയിക്കാൻ ടോൾ ഫ്രീ നമ്പറുമായി ബി.ജെ.പി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്​ട്രീയ എതിരാളിയായ തൃണമൂൽ കോൺഗ്രസി​െൻറ അഴിമതികൾ വിളിച്ചറിയിക്കാൻ ടോൾ ഫ്രീ നമ്പറ​ുമായി ബി.ജെ.പി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷാണ്​ 'അഴിമതിക്കെതിരെ' എന്ന പേരിൽ ഇങ്ങനൊരു ഉദ്യമത്തിന്​ തുടക്കം കുറിച്ചത്​. 2021 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​​ ബി.ജെ.പിയുടെ നീക്കം​.

തൃണമൂൽ കോൺഗ്രസി​​െൻറ വലിയ തോതിലുള്ള അഴിമതിയാൽ സംസ്ഥാനത്തെ ജനങ്ങൾ വലയുകയാണ്​. തൃണമൂൽ ​​കോൺഗ്രസ്​നേതാക്കളുടേയോ സർക്കാറി​േൻറ​േയാ അഴിമതിയിൽ പരാതിയ​ുണ്ടെങ്കിൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച്​ പരാതി രജിസ്​റ്റർ ചെയ്യാം.'' -ദിലീപ്​ ഘോഷ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

7044070440 എന്ന നമ്പറിൽ വിളിച്ചാണ്​ പരാതി രേഖപ്പെടുത്തേണ്ടത്​. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ ഒന്നിച്ച്​ ചേർത്ത്​ കേന്ദ്ര സർക്കാറിന്​ കൈമാറുകയാണ്​ ലക്ഷ്യം. നിയമ സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം ഡൽഹിയിൽ വിളിച്ചു ചേർത്ത നേതൃയോഗത്തിലാണ്​ തൃണമൂലിനെതിരെയുള്ള പരാതി സമാഹരിക്കാൻ ടോൾ ഫ്രീ നമ്പർ തുടങ്ങാൻ തീരുമാനിച്ചത്​.

മേയ്​ മധ്യത്തോടെ സംസ്ഥാനത്ത്​ വീശിയടിച്ച അംപൻ ചുഴലിക്കാറ്റിൽ വീടുകൾക്ക്​ കേടുപാടുകൾ സംഭവിച്ചവർക്ക്​ ധനസഹായം നൽകിയതിൽ ക്രമക്കേടുണ്ടെന്ന്​ ബി.ജെ.പി ആരോപിക്കുന്നു. ചുഴലിക്കാറ്റിൽ വീടിന്​ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലാത്ത തൃണമൂൽ നേതാക്കളും ധനസഹായം കൈപ്പറ്റിയിട്ടുണ്ടെന്നും വലിയ തട്ടിപ്പാണ്​ നടന്നതെന്നുമാണ്​ ബി.ജെ.പി ആരോപിക്കുന്നത്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.