ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയെന്ന് കോൺഗ്രസ്. ഇന്ത്യയിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടത്തിൽ നിന്നാണ് നെഹ്റുവിനെ മമത ബാനർജിയും ഒഴിവാക്കിത്.
76ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ കൊളാഷിലാണ് നെഹ്റുവിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നത്. ഈ ചിത്രം മമത ബാനർജി ട്വിറ്ററിൽ പ്രൊഫൈൽ ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ യജമാനൻമാരെ സന്തോഷിപ്പിക്കുന്നതിനായി പ്രൊഫൈൽ ചിത്രത്തിൽ നിന്നും മമത ബാനർജി നെഹ്റുവിനെ ഒഴിവാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സമാനമായ സംഭവം കർണാടകയിലും ഉണ്ടായിരുന്നു. കർണാടക സർക്കാർ സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരമർപ്പിച്ച് പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റിൽ നിന്നും നിന്നും ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.