ന്യൂഡൽഹി: ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ഹരജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടപെടാൻ വിസമ്മതിച്ച ജസ്റ്റിസ് ആർ.കെ. അഗർവാൾ, എ.എം. സാപ്രേ എന്നിവരടങ്ങുന്ന ബെഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകത്തോട് നിർദേശിച്ചു. മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗിയാണ് ബി.ജെ.പിക്ക് വേണ്ടി വാദിച്ചത്.
ഭരണം നടത്തുന്ന തൃണമൂൽ കോൺഗ്രസ്, സ്ഥാനാർഥികളെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് ബി.ജെ.പി കോടതിയെ സമീപിച്ചത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം എന്നിരിക്കെ അത് നീട്ടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ബംഗാൾ കലാപബാധിത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രോഹതഗി പറഞ്ഞു. എന്നാൽ, സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം. സിങ്വി ബി.ജെ.പി വാദങ്ങളെ എതിർത്തു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ബി.ജെ.പിയാണെന്നും കേന്ദ്ര ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ് ഇതെന്നും ബി.ജെ.പി പശ്ചിമ ബംഗാളിൽ വലിയ ശക്തിയുള്ള പാർട്ടിയല്ലെന്നും ചൂണ്ടിക്കാട്ടി.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ 40 വർഷത്തിനിടെ ബംഗാൾ കാണാത്ത തരത്തിൽ വർഗീയ ആക്രമണങ്ങളാണ് നടന്നത്. സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട്ബാങ്ക് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ബി.ജെ.പിക്ക് പുറമെ സി.പി.എമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളും അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിന് എതിരെ രംഗത്തുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ദലിത് ശോഷൺ മുക്തി മഞ്ചിെൻറ ജനറൽ സെക്രട്ടറിയും ദീർഘകാലം എം.പിയും ആയിരുന്ന ഡോ. രാമചന്ദ്ര ഡോം ഉൾപ്പെടെയുള്ള നേതാക്കൾക്ക് കടുത്ത പരിക്കേറ്റിരുന്നു.
തങ്ങളുടെ സ്ഥാനാർഥികൾക്ക് ബ്ലോക്ക് ഡെവലപ്മെൻറ് ഒാഫിസ്, സബ് ഡിവിഷനൽ ഒാഫിസുകൾ എന്നിവിടങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയുന്നില്ലെന്നും ക്രൂരമായ ശാരീരിക മർദനമാണ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും നേരിടേണ്ടിവരുന്നതെന്നും സി.പി.എം, സി.പി.െഎ, സി.പി.െഎ-എം.എൽ, എസ്.യു.സി.െഎ, ഫോർവേഡ് ബ്ലോക്ക് കക്ഷികളുടെ ദേശീയ നേതാക്കൾ വാർത്തസമ്മേളനം നടത്തി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഫലത്തിൽ പ്രവർത്തിക്കുന്നില്ലെന്നും അവർ കുറ്റെപ്പടുത്തി. പത്രിക സമർപ്പിക്കുന്നത് തടഞ്ഞ പ്രദേശങ്ങളിൽ അത് വീണ്ടും സ്വീകരിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തുക, അക്രമകാരികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുക, പത്രിക സമർപ്പണ തീയതി നീട്ടുക തുടങ്ങിയ ആവശ്യവും അവർ ഉന്നയിച്ചു. എന്നാൽ, സുപ്രീംകോടതി വിധി ഫലത്തിൽ ഇടതുപക്ഷ കക്ഷികൾക്കും തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.