കൊൽക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി അർജുൻ സിങ്ങിന്‍റെ വീടിന് നേരെ ബോംബേറുണ്ടായെന്ന് ഗവർണർ ജഗ്ദീപ് ധാൻകർ. ആശങ്കപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്നും ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ബംഗാളിലെ പൊതുക്രമത്തെ തകർക്കുന്ന അക്രമത്തിന് അന്ത്യമാവുന്ന ലക്ഷണമില്ല. ബംഗാൾ എം.പി അർജുൻ സിങിന്‍റെ വീടിന് പുറത്തുണ്ടായ ബോംബേറ് ക്രമസമാധാനത്തെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. ബംഗാൾ പൊലീസിൽ നിന്നും ശക്തമായ നടപടി പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി മമതബാനർജിയുടെ ശ്രദ്ധയിൽ അക്രമം പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ബി.ജെ.പി എം.പിയുടെ വീടിന് മുന്നിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവമുണ്ടായത്. സംഭവം നടക്കുേമ്പാൾ എം.പി വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ, കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.