ബംഗാൾ അക്രമം മനുഷ്യാവകാശ കമീഷൻതന്നെ അന്വേഷിക്കും –ഹൈകോടതി

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​‍െൻറ വോ​​ട്ടെ​ണ്ണ​ലി​ന്​ പി​ന്നാ​ലെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന്​ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നോ​ട്​ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഈ ​മാ​സം 18നാ​ണ്​​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബം​ഗാ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യാ​ണ്​ അ​ഞ്ചം​ഗ ബെ​ഞ്ചി​‍െൻറ ഉ​ത്ത​ര​വ്. അ​ക്ര​മ​ത്തെ തു​ട​ർ​ന്നു​ള്ള ബം​ഗാ​ൾ സ​ർ​ക്കാ​റി​‍െൻറ ന​ട​പ​ടി​ക​ൾ വി​ശ്വാ​സ​ജ​ന​ക​മ​ല്ലെ​ന്നും സം​ഭ​വം മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ത​ന്നെ അ​ന്വേ​ഷി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ക​ലാ​പം 3243 പേ​രെ നേ​രി​ട്ട്​ ബാ​ധി​ച്ച​താ​യി പ​ശ്ചി​മ ബം​ഗാ​ൾ ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി​യു​ടെ മെ​മ്പ​ർ സെ​ക്ര​ട്ട​റി കോ​ട​തി​ക്ക്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക​ൾ പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​നും അ​ത​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്കും ​ൈ​ക​മാ​റി​യി​ട്ടും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ മെ​മ്പ​ർ സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്.

അ​തി​നി​ടെ, തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി​ മു​ഖ്യ​മ​ന്ത്രി​ക്കെ​ഴു​തി​യ ക​ത്ത്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റ്​​ ചെ​യ്​​ത്​ വി​വാ​ദം സൃ​ഷ്​​ടി​ച്ച ഗ​വ​ർ​ണ​ർ ജ​ഗ്​​ദീ​പ്​ ധ​ൻ​ക​ർ വീ​ണ്ടും മ​മ​ത​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ ഒ​ട്ട​ക​പ്പ​ക്ഷി​യെ​പ്പോ​ലെ ത​ല മ​ണ്ണി​ൽ പൂ​ഴ്​​ത്തി​യി​ട്ട്​ കാ​ര്യ​മി​ല്ലെ​ന്ന്​ ഗ​വ​ർ​ണ​ർ തു​റ​ന്ന​ടി​ച്ചു. സം​സ്​​ഥാ​ന​ത്തെ സ്​​ഥി​തി ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

അ​തു​വ​ഴി​യു​ള്ള അ​സ്വ​സ്​​ഥ​ത ഭീ​തി​ദ​മാ​ണ്. ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല -ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റി​യ​തോ​ടെ ക്ര​മ​സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ച്ച​താ​യി മ​മ​ത നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - Bengal violence to be probed by human rights commission: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.