ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാളികൾക്ക് എതിരായ പരാമർശത്തിൽ മാപ്പുപറഞ്ഞ് മുതിർന്ന നടൻ പരേഷ് റാവൽ. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും ഉദ്ദേശിച്ചായിരുന്നു തന്റെ പരാമർശമെന്നായിരുന്നു നടന്റെ മറുപടി. ബംഗാളി സമുദായത്തിൽ നിന്നും മറ്റും വലിയ വിമർശനം ഉയർന്നതിനു പിന്നാലെയാണ് നടൻ മാപ്പുപറഞ്ഞത്.
തീർച്ചയായും മത്സ്യം ഗുജറാത്തിലെ പ്രധാന വിഷയമല്ല, ഗുജറാത്തികൾ മത്സ്യം പാകം ചെയ്ത് ഭക്ഷിക്കാറുണ്ട്. ബംഗാളി എന്നതു കൊണ്ട് നിയമവിരുദ്ധമായി ഇവിടെ താമസിക്കുന്ന ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയുമാണ് ഞാൻ ഉദ്ദേശിച്ചത്. നിങ്ങളുടെ മതവികാരങ്ങളെ ഞാൻ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുന്നു-എന്നായിരുന്നു 67കാരനായ നടൻ ട്വിറ്ററിൽ കുറിച്ചത്.
ഗുജറാത്തിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിടെ ബംഗാളികളെക്കുറിച്ചുള്ള വിവാദ പ്രസ്താവനകളിൽ വെള്ളിയാഴ്ച മാപ്പ് പറഞ്ഞതിന് ശേഷം മുതിർന്ന നടൻ പരേഷ് റാവലിനെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിമർശിച്ചു. അനധികൃത ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പരാമർശിച്ചതായി റാവൽ തന്റെ ക്ഷമാപണത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ, ഗുജറാത്തിലെ ജനങ്ങൾ വിലക്കയറ്റം സഹിക്കും. എന്നാൽ തൊട്ടടുത്തുള്ള 'ബംഗ്ലാദേശികളും റോഹിങ്ക്യകളും' സഹിക്കില്ല.
"ഗ്യാസ് സിലിണ്ടറുകൾക്ക് ഇപ്പോൾ വില കൂടുതലാണ്, പക്ഷേ ഇത് മാറും. ജനങ്ങൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യും. എന്നാൽ റോഹിങ്ക്യൻ കുടിയേറ്റക്കാരും ബംഗ്ലാദേശികളും ഡൽഹിയിലെ പോലെ നിങ്ങളുടെ അടുത്ത് താമസിക്കാൻ തുടങ്ങിയാലോ? ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? ബംഗാളികൾക്ക് മത്സ്യം തയ്യാറാക്കുകയോ? " വ്യാഴാഴ്ച ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ വോട്ട് ചെയ്ത വൽസാദിലാണ് പരേഷ് റാവൽ ചൊവ്വാഴ്ച ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.