രേണുകസ്വാമി വധം; നടൻ ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ബംഗളൂരു: രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ ഉൾപ്പെടെയുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 12 വരെ നീട്ടി. കേസിലെ 17 പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനാൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴി 24-ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കുകയായിരുന്നു.

കേസിൽ 3,991 പേജുള്ള പ്രാഥമിക കുറ്റപത്രമാണ് പൊലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചത്.

ദർശൻ ഇപ്പോൾ ബല്ലാരി ജയിലിലാണ്. ദർശനും സുഹൃത്തുക്കളും ജയിലിൽ സിഗററ്റ് വലിക്കുന്നതിന്‍റെയും വിഡിയോ കോളിലൂടെ ദർശൻ ഒരാളോട് സംസാരിക്കുന്നതിന്‍റെയും വിഡിയോയും ഫോട്ടോയും വൈറലായതിനെ തുടർന്ന് കോടതി അനുമതി നേടിയാണ് ഇയാളെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് അങ്ങോട്ടേക്ക് മാറ്റിയത്.

ജയിലിൽ ചീഫ് സൂപ്രണ്ട് ഉൾപ്പെടെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ ദർശനത്തിന് പ്രത്യേക പരിഗണന നൽകിയതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷം വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - Bengaluru court extends judicial custody of Darshan Thoogudeepa and other accused till September 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.