പ്രതീകാത്മക ചിത്രം

ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലിയെ വെടിവെച്ച് കൊന്നു

ബംഗളൂരു: അഞ്ച് ദിവസത്തെ ആശങ്കക്ക് വിരാമമിട്ട് ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലി വെടിയേറ്റ് ചത്തു. മൃഗഡോക്ടറെ ആക്രമിച്ചപ്പോഴാണ് പുലിക്ക് നേരെ വെടിയുതിർത്തത്. നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിരവധി തവണയാണ് പുലിയെ കണ്ടത്. ശനിയാഴ്ചയായിരുന്നു പുലിയെ ആദ്യമായി കണ്ടെത്തിയത്.

ഇലക്​ട്രോണിക് സിറ്റിക്ക് സമീപമുള്ള കുദ്‍ലു ഗേറ്റിലാണ് ഇന്ന് പുലിയെ കണ്ടത്. ബന്നാർഗട്ട ബയോളജിക്കൽ പാർക്കിന് സമീപമുള്ള വെറ്റിനറി ആശുപത്രിയിൽവെച്ചാണ് പുലി ചത്തത്. പിടിക്കാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

വെറ്റിനറി ഡോക്ടറായ കിരണിനെ പുലി ആക്രമിക്കുകയായിരുന്നുവെന്ന് ബംഗളൂരു അർബൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്.എസ് ലിംഗരാജു പറഞ്ഞു. മറ്റൊരാളെ കൂടി പുലി ആക്രമിച്ചതോടെ സ്വയരക്ഷക്കായി കിരൺ പുലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബന്നാർഗട്ടയിലെ ആശുപത്രിയിലെത്തിച്ച് പുലിക്ക് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനുഷ്യജീവന് ഭീഷണിയാവുന്ന മൃഗങ്ങളെ കൊല്ലാൻ അധികാരമുണ്ടെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു.

Tags:    
News Summary - Bengaluru leopard shot dead after 5-day search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.