അവാസ്തവ കാര്യങ്ങളിലൂടെ കുപ്രസിദ്ധമായ ബോളിവുഡ് ചിത്രം 'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിയെ തങ്ങൾ പരിപാടിക്ക് ക്ഷണിച്ചു എന്ന അദ്ദേഹത്തിന്റെ വാദം നുണയാണെന്ന് ബെർലിൻ ജൂത മ്യൂസിയം. തങ്ങൾ നടത്തുന്ന ഹ്യൂമാനിറ്റി ടൂറിന്റെ ഭാഗമായി ബെർലിൻ ജൂത മ്യൂസിയം ക്ഷണിച്ചുവെന്ന ചലച്ചിത്രകാരന്റെ അവകാശവാദമാണ് ബെർലിനിലെ ജൂത മ്യൂസിയം നിഷേധിച്ചത്. മ്യൂസിയം സംവിധായകന്റെ വാദം നിഷേധിച്ച വിവരം 'ദി വയർ' ആണ് റിപ്പോർട്ട് ചെയ്തത്. തങ്ങൾ ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടില്ലെന്ന് മ്യൂസിയം അധികൃതർ വയറിനെ അറിയിച്ചു.
"ഞങ്ങളുടെ ഭാഗത്ത് നിന്ന് അഗ്നിഹോത്രിയുമായി ഒരു പരിപാടിയും ആസൂത്രണം ചെയ്തിട്ടില്ല. അല്ലെങ്കിൽ ഏതെങ്കിലും ഔദ്യോഗിക സന്ദർശനത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല" -മ്യൂസിയം ഭാരവാഹികൾ ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞു.
മെയ് 26ന്, വിവേക് അഗ്നിഹോത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽവഴി യൂറോപ്പിലുടനീളം ഒരു 'ഹ്യുമാനിറ്റി ടൂർ' പ്രഖ്യാപിച്ചിരുന്നു. അദ്ദേഹവും ഭാര്യയും നടിയുമായ പല്ലവി ജോഷിയും ടൂർ നയിക്കുന്നതായായിരുന്നു പ്രഖ്യാപനം. വിവേക് അഗ്നിഹോത്രിയുടെ അവകാശവാദം നിഷേധിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണ് ജൂത മ്യൂസിയം. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി അടുത്ത് അദ്ദേഹത്തിന്റെ അവകാശവാദം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.