രാഷ്ട്രീയ ബന്ദല്ല കർഷക ബന്ദാണ്, മനസ്സാക്ഷിയുണ്ടെങ്കിൽ കേന്ദ്രം അവരോട് സംസാരിക്കണം -ശിവസേന

മുംബൈ: കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക ബില്ലിനെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി ശിവസേന. ബന്ദ് പ്രഖ്യാപിച്ചത് കർഷകരാണ്, അതിൽ രാഷ്ട്രീയമില്ലെന്നും സേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു. മനസ്സാക്ഷിയുണ്ടെങ്കിൽ കേന്ദ്രം അവരോട് പോയി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'കർഷക സമരം പ്രഖ്യാപിച്ചത് കർഷകരാണ്. അതിൽ രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിപിടിക്കാതെയാണ് അവർ ഡൽഹിയിൽ സമര മുഖത്തുള്ളത്. അവരുടെ താത്പര്യങ്ങൾക്കും പോരാട്ടത്തിനും ഒപ്പം നിൽക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. മനസ്സാക്ഷിയുണ്ടെങ്കിൽ പ്രധാനമന്ത്രിയോ ആഭ്യന്ത്ര മന്ത്രിയോ കർഷകരോട് സംസാരിക്കണെമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവിധ സംസ്ഥാനങ്ങളിൽ കാർഷിക സമരത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. നിരവധി സംഘടനകളാണ് പിന്തുണയുമായി രംഗത്തുവന്നത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും നി​ര​വ​ധി ട്രേ​ഡ്​​യൂ​നി​യ​നു​ക​ളും ഒ​രു പോ​ലെ പി​ന്ത​ു​ണ പ്ര​ഖ്യാ​പി​ച്ച ബ​ന്ദി​നെ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ണി​ച്ച്​ നേ​രി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റും ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചിരുന്നു. 

Tags:    
News Summary - Bharat Bandh call by farmers not political: sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.