ന്യൂഡൽഹി: ട്രായിക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് എയർടെല്ലിനെതിരെയാണെന്ന് കേന്ദ്രസർക്കാർ. പാർലമെന്‍റിലാണ് കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിച്ചത്. എയർടെൽ കഴിഞ്ഞാൽ കൂടുതൽ പരാതി ലഭിച്ചത് വോഡഫോൺ-ഐഡിയക്കെതിരായാണ്. പരാതികളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയാണ്.
സേവനവുമായി ബന്ധപ്പെട്ട് എയർടെല്ലിനെതിരെ ഇതുവരെ 16,111 പരാതികളാണ് ലഭിച്ചത്. വോഡഫോൺ-ഐഡിയക്കെതിരെ 14,487 പരാതികളും ജിയോക്കെതിരെ 7341 എണ്ണവും ലഭിച്ചു. വോഡഫോൺ ഐഡിയയിലെ പരാതികളിൽ 9,186 എണ്ണവും ഐഡിയക്കെതിരേയും 5301 എണ്ണം വോഡഫോണിനെതിരെയുമാണ്. ബി.എസ്.എൻ.എല്ലിനെതിരെ 2913 പരാതികളാണ് ലഭിച്ചത്. എം.ടി.എൻ.എല്ലിനെതിരെ 732 പരാതികളും കിട്ടി.
ട്രായിക്ക് ലഭിച്ച പരാതികൾ സേവനദാതാക്കൾക്ക് കൈമാറും. സേവനദാതാക്കൾ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നേരത്തെ പരാതി പരിഹാര സെൽ രൂപീകരിക്കാൻ വിവിധ മൊബൈൽ സേവനദാതാക്കളോട് ട്രായ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.