മുംബൈ: ഭീമ കൊറേഗാവ് കേസിൽ 83കാരനായ ജെസ്യൂട്ട് പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എൻ.െഎ.എ കോടതി തള്ളി. തെൻറ എഴുത്തും ആദിവാസികളുടെ അവകാശത്തിനായുള്ള പ്രവൃത്തിയും കാരണം പ്രതിയാക്കിയതാണെന്ന് ആരോപിച്ചും പാർകിൻസൻസ് അടക്കമുള്ള രോഗങ്ങൾ ചൂണ്ടിക്കാട്ടിയും നവംബറിലാണ് സ്റ്റാൻ സ്വാമി ജാമ്യാപേക്ഷ നൽകിയത്.
സംഘർഷത്തിന് കാരണമായതായി പറയുന്ന ഏൽഗാർ പരിഷത്തിൽ പങ്കെടുത്തിട്ടില്ലെന്നും സി.പി.െഎ (മാവോവാദി) അംഗമല്ലെന്നും എൻ.െഎ.എ നൽകിയ തെളിവുകൾ സുരക്ഷ സംവിധാനങ്ങളില്ലത്ത തെൻറ ലാപ്ടോപിൽ തിരുകിക്കയറ്റിയതാണെന്നും സ്വാമി കോടതിയിൽ പറഞ്ഞു. സ്വാമിക്ക് മവോവാദി ബന്ധമുള്ള സംഘടനകളുടെ സഹായമുണ്ടെന്നും സഹ പ്രതികളുമായി നടത്തിയ നൂറിലേറെ ഇ-മെയിലുകൾ കണ്ടെത്തിയതായും എൻ.െഎ.എ കോടതിയിൽ പറഞ്ഞു.
നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ പ്രായമുള്ളവർക്കടക്കം ജാമ്യം നൽകാൻ സുപ്രീംകോടതി നിർദേശിച്ചപ്പോഴും സ്റ്റാൻ സ്വാമി ജാമ്യാപേക്ഷ നൽകിയിരുന്നു. അതും തള്ളുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.