പൂണെ: ഭീമ കോറേഗാവ് കേസിൽ അന്വേഷണം നടത്തുന്ന കമീഷെൻറ കാലാവധി ഏഴാം തവണയും നീട്ടി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം ഡിസംബർ 31 വരെയാണ് കാലാവധി നീട്ടി നൽകിയത്. 2018 ജനുവരി ഒന്നിന് നടന്ന ജാതിസംഘർഷങ്ങളിലാണ് കമീഷൻ അന്വേഷണം നടത്തുന്നത്. ഇതിന് മുമ്പ് ഏപ്രിൽ എട്ടിനാണ് കമീഷെൻറ കാലാവധി നീട്ടി നൽകിയത്.
കോവിഡും തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണും കാരണം മൊഴിയെടുക്കാൻ സാധിക്കാത്തത് മൂലമാണ് കാലാവധി നീട്ടുന്നതെന്ന് കമീഷൻ രജിസ്ട്രാർ വി.വി പാന്തികാർ പറഞ്ഞു. കോവിഡ് മൂലം സാക്ഷികൾക്കും അഭിഭാഷകർക്കും കമീഷന് മുമ്പാകെ ഹാജരാകാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ കമീഷനിലെ ജീവനക്കാരും ഓഫീസിലെത്താൻ താൽപര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂണെയിലെ ഭീമ കൊറേഗാവിൽ നടന്ന സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാറാണ് കമീഷനെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.