ബിദറിലെ രാജ്യദ്രോഹക്കേസ്​: പൊലിസിനെതിരെ വകുപ്പുതല അന്വേഷണം

ബംഗളൂരു: ബിദറിലെ രാജ്യദ്രോഹ കേസിൽ വിദ്യാർഥികളെ ചോദ്യം ചെയ്​ത നടപടിയിൽ ബാലവകാശങ്ങൾ ലംഘിച്ചെന്ന പരാതിയിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. ​െഎ.ജി പ്രവീൺസൂദി​െൻറ നേതൃത്വത്തിൽ വകുപ്പു തല അന്വേഷണം നടക്കുമെന്ന്​ കർണാടക പൊലീസ്​ ഹൈക്കോടതിയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സ്​കൂൾ നാടകത്തി​െൻറ പേരിലാണ്​ കഴിഞ്ഞ ഫെബ്രുവരിയിൽ ബിദർ പൊലീസ്​ രാജ്യദ്രോഹ കുറ്റം ചുമത്തിയത്​.

തുടർന്ന്​ യൂനിഫോം അണിഞ്ഞ, തോക്കേന്തിയ സഹപ്രവർത്തകർക്കൊപ്പം സ്​കൂളിലെത്തിയ ബിദർ ഡിവൈ.എസ്​.പി ബസവേശ്വര കുട്ടികളെ ചോദ്യം ചെയ്​തതായാണ്​ പരാതി. സംഭവത്തിൽ ഹ്യൂമൻ റൈറ്റ്​സ്​ എജുക്കേഷൻ ദക്ഷിണേന്ത്യൻ ഘടകം ഭാരവാഹി നയന ജ്യോതി സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്​.

വകുപ്പുതല അന്വേഷണത്തി​െൻറ പുരോഗതി അറിയിച്ച്​ സത്യവാങ്​മൂലം സമർപ്പിക്കാൻ കർണാടക സർക്കാറിനോട്​ ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ സതീഷ്​ ചന്ദ്ര ശർമയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്​ ആവശ്യപ്പെട്ടു. ബാലാവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ പൊലീസുകാർക്കിടയിൽ ബോധവത്​കരണം നടത്തണമെന്നും ബെഞ്ച്​ നിർദേശിച്ചു. കേസ്​ ഒക്​ടോബർ 21ന്​ വീണ്ടും പരിഗണിക്കും.

Tags:    
News Summary - Bidar treason case: Department level probe against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.