ന്യൂഡൽഹി: വൈറ്റ് ഹൗസിൽ നിന്നും 'ഉറ്റ സുഹൃത്തെന്ന്' മോദി സ്വയം പ്രഖ്യാപിക്കുന്ന ഡോണൾഡ് ട്രംപ് മാറി ജോ ബൈഡൻ എത്തുേമ്പാൾ കാര്യങ്ങൾ അത്ര ഗുണകരമാകാനിടയില്ല. പലപ്പോഴും ഇന്ത്യക്കെതിരെയുള്ള പരാമർശങ്ങളിലൂടെ വാർത്തകളിലിടം പിടിക്കാറുണ്ടെങ്കിലും മോദിയും ട്രംപും പരസ്പരം പുകഴ്ത്തുകയും ഉറ്റ സുഹൃത്തുക്കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ജോ ബൈഡൻ മോദിയുടെ ഗിമ്മിക്കുകൾക്ക് ഒപ്പം നിൽക്കുമോ എന്ന് കണ്ടറിയണം. മോദി സർക്കാറിൻെറ നയങ്ങൾക്കെതിരെ പലപ്പോഴും പരസ്യമായി രംഗത്തെത്തിയയാളാണ് ബൈഡൻ. ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരിക്കവേ ബൈഡൻ സി.എ.എക്കും കശ്മീർ വിഷയത്തിലും കേന്ദ്രസർക്കാറിനെതിരായി പരസ്യമായി രംഗത്തെത്തിയിരുന്നു.
കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടിരുന്നു. അസമിലെ പൗരത്വ രജിസ്റ്റർ നിരാശാജനകമാണെന്നും ബൈഡൻ പറഞ്ഞിരുന്നു. ട്രംപിനായി വോട്ട് ചോദിക്കാൻ മോദി തന്നെ നേരിട്ടെത്തിയെങ്കിലും ഏറ്റവുമധികം ഇന്ത്യക്കാരുള്ളള അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ജോ ബൈഡനായിരുന്നു വിജയം.
വൈസ് പ്രസിഡൻറ് കമല ഹാരിസിന് ഇന്ത്യൻ വേരുകളുണ്ടെങ്കിലും കേന്ദ്രസർക്കാറിനോടുള്ള എതിർപ്പ് തുറന്ന് പറഞ്ഞിരുന്നു. അമേരിക്കയിലെത്തിയ ഇന്ത്യൻ വിദേശ കാര്യമന്ത്രി ജയശങ്കറിനോട് കശ്മീർ വിഷയത്തിലെ അതൃപ്തി കമല വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി മികച്ച നയതന്ത്ര സ്ഥാപിക്കുമെന്ന് ബൈഡനും കമലയും പ്രഖ്യാപിച്ചിരുന്നെങ്കിലും വൈറ്റ് ഹൗസിലെ പുതിയ സാഹചര്യങ്ങൾ കേന്ദ്ര സർക്കാറിന് അത്ര ശുഭകരമാകില്ലെന്ന് അർത്ഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.