ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആം ആദ്മിയിൽ ചേർന്നു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് വക്താവ് രാജേന്ദ്ര പ്രസാദ് രഡൗരി, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കമലേഷ് രാമൻ, സമൂഹ മാധ്യമ ഉപദേശൻ കുൽദീപ് ചൗധരി എന്നിവരാണ് ആം ആദ്മിയിൽ ചേർന്നത്. ഇത് പാർട്ടിക്ക് കരുത്തേകുമെന്ന് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
പാർട്ടിക്കുള്ളിൽ തുടരുന്ന തർക്കങ്ങളാണ് കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചതെന്ന് അംഗങ്ങൾ അറിയിച്ചു. ഇവർ പാർട്ടി മാറിയത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ, മുൻ നിയമ മന്ത്രി അശ്വിനി റാവു, മുൻ കേന്ദ്ര മന്ത്രി ആർ.പി.എൻ സിങ്, ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഹർദിക് പട്ടേൽ, പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്‍റ് സുനിൽ ജഖാർ തുടങ്ങിയവർ ഈ വർഷം കോൺഗ്രസ് വിട്ടിരുന്നു. ഇതും പാർട്ടിക്ക് വലിയ തിരിച്ചടിയായി. കോൺഗ്രസിലെ കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കപിൽ സിബൽ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.