മിസ്ത്രിയുടെ മരണം വാണിജ്യ-വ്യവസായ ലോകത്തിന് കനത്ത നഷ്ടമെന്ന് മോദി; അനുശോചനവുമായി പ്രമുഖർ

ന്യൂഡൽഹി: മുംബൈയിൽ വാഹനാപകടത്തിൽ മരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിക്ക് അനുശോചന പ്രവാഹം. മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് കനത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തിൽ കാർ ഡിവൈഡറിൽ ഇടിച്ചാണ് സൈറസ് മിസ്ത്രി മരിച്ചത്.

'സൈറസ് മിസ്ത്രിയുടെ അകാല വിയോഗം ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ചിരുന്ന വ്യവസായ പ്രമുഖനായിരുന്നു അദ്ദേഹം. മിസ്ത്രിയുടെ വിയോഗം വാണിജ്യ-വ്യവസായ ലോകത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തേയും സുഹൃത്തുക്കളേയും അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തിയുണ്ടാകട്ടെ' -മോദി ട്വീറ്റ് ചെയ്തു.


മിസ്ത്രിയുടെ മരണവാർത്ത തന്നെ തകർത്തുവെന്നും വിശ്വസിക്കാനാവുന്നില്ലെന്നും എൻ.സി.പി എം.പി സുപ്രിയ സുലേ ട്വീറ്റ് ചെയ്തു.


മിസ്ത്രിയുടെ വിയോഗം ഏറെ ഞെട്ടിച്ചെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള ഏറെക്കാലമായുള്ള ഇടപെടലുകൾ ഓർത്തുപോവുകയാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു -മന്ത്രി കുറിച്ചു.


കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു, കോൺഗ്രസ് നേതാവ് ശശി തരൂർ തുടങ്ങി നിരവധി പ്രമുഖർ അനുശോചനമറിയിച്ചു. 

Tags:    
News Summary - Big loss to the world: PM Modi on Cyrus Mistry's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.